‘ഒപ്പം’ സിനിമയുടെ ഹിന്ദി റീമേക്ക് ഷൂട്ടിങ്ങ് ആരംഭിച്ചു

2016 ൽ പുറത്തിറങ്ങിയ പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ്  ‘ഒപ്പം’.  സിനിമയുടെ ഹിന്ദി റീമേക്ക് ഷൂട്ടിങ്ങ് ആരംഭിച്ചു. ‘ഹൈവാൻ’ എന്ന് ആണ് ഹിന്ദി ചിത്രത്തിന്റെ പേര് . ചിത്രത്തിൽ സെയ്ഫ് അലി ഖാൻ ആണ് നായകനായി എത്തുന്നത്. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രമായി അക്ഷയ് കുമാറും ചിത്രത്തിലുണ്ട്. ബൊമൻ ഇറാനി, ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേർ, ശ്രിയ പിൽഗോൻക തുടങ്ങിയവരാണ് ചിത്രത്തിലെ മാറ്റ് പ്രധാന താരങ്ങൾ. 17 വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാർ- സെയ്ഫ് അലിഖാൻ കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഹൈവാൻ.

ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം കൊച്ചിയിൽ ആണ്. ഊട്ടി, മുംബൈ എന്നിവിടങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്. ദിവാകർ മണി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ പ്രൊഡക്‌ഷൻ ഡിസൈൻ സാബു സിറിളാണ്. കെവിഎൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.