സിനിമയുടെ തുടക്ക കാലത്ത് ഭാര്യ തന്നോട് പറഞ്ഞതിനെ കുറിച്ച് സിദ്ധിഖ്

മലയായാൽ സിനിമയ്ക് നിരവധി നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആയിരുന്നു സിദ്ധിഖ്. സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയവ ആയിരുന്നു. പിന്നീട് ഈ കൂട്ട് കെട്ട് പിരിഞ്ഞു ഇവർ രണ്ടു പേരും വേറെ വേറെ സിനിമകൾ ചെയ്യാൻ തുടങ്ങിയപ്പോഴും ഇവരുടെ സിനിമകൾക്ക് ആരാധകർ ഏറെ ആയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് സിദ്ധിഖ് മരണത്തിന് കീഴടങ്ങിയത്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരത്തിന്റെ അന്ത്യം. ഇന്ന് വൈകിട്ട് ആണ് താരത്തിന്റെ സംസ്ക്കാര ചടങ്ങുകൾ.

എന്നാൽ ഈ അവസരത്തിൽ സിദ്ധിഖ് തന്റെ ഭാര്യത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,  താൻ ഒരു നടൻ ആണ്. എങ്കിലും എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യവും അഭിനയം തന്നെയാണ്. സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ട് ഉള്ള കാര്യം അഭിനയം ആണെന്ന് വിശ്വസിക്കുന്ന ആൾ ആണ് ഞാൻ. അത് കൊണ്ട് തന്നെ താൻ എന്റെ സിനിമകളിൽ അങ്ങനെ അഭിനയിച്ച് സാഹസം കാണിച്ചിട്ടില്ല. എന്തോ അതിനോട് തനിക്ക് താൽപ്പര്യവും തോന്നിയിട്ടില്ല. തന്റെ ഭാര്യയും നോ എന്നാണ് എന്നോട് പറഞ്ഞത്.

siddique

ഒരുക്കൽ ഞാൻ അഭിനയിക്കുന്നതിന് കുറിച്ച് അവളോട് ചോദിച്ചിരുന്നു. എന്നാൽ വേണ്ട എന്നാണ് അവൾ മറുപടി പറഞ്ഞത്. എന്താണ് കാര്യം എന്ന് ചോതിച്ചപ്പോൾ വേണ്ട എന്ന് മാത്രമാണ് അവൾ മറുപടി പറഞ്ഞത്. കുടുംബ ജീവിതത്തിന്റെ സമാധാനത്തിനു നല്ലത് ഭാര്യയുടെ വാക്കുകൾ അനുസരിക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നി. അത് കൊണ്ട് താൻ അവൾ പറഞ്ഞത് അക്ഷരം പടി അനുസരിക്കുകയായിരുന്നു. എന്നാൽ എന്ത് കൊണ്ടാണ് അവൾ എന്നോട് അഭിനയിക്കേണ്ട എന്ന് പറഞ്ഞത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല എന്നാണ് സിദ്ധിഖ് അന്ന് അഭിമുഖത്തിൽ പറഞ്ഞത്.