
തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024. ആസിഫിൻ്റെ പുതിയ ചിത്രം സർക്കീട്ട് ഇന്ന് റിലീസ് ആകുകയായിരുന്നു, ചിത്രം നല്ല പ്രേഷക പ്രതികരണവുമായി ഇപ്പോൾ മുന്നേറുകയാണ്, ഈ ഒരു വേളയിൽ ഇപ്പോൾ വേണ്ട എന്നുവെച്ച് റിഗ്രെറ്റ്
തോന്നിയതിനെപ്പറ്റി സംസാരിക്കുകയാണ് ആസിഫ് അലി, ഒരു ഓൺലൈൻ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. നോ പറഞ്ഞിട്ട് പിന്നെ റിഗ്രെറ്റ് തോന്നേണ്ട ആവശ്യമില്ലല്ലോ. എന്റെ അടുത്തേക്ക് എത്തേണ്ട ചില സിനിമകള്‍ എന്റെ സ്വഭാവത്തിന്റെ പ്രശ്നങ്ങള്‍ കാരണം എത്താതെ ഇരുന്നിട്ടുണ്ട്,

അത് ഫോണ്‍ എടുക്കാത്ത സ്വഭാവമാണ്. ഇപ്പോഴും ആ സ്വഭാവമുണ്ട്. അതിൽ നല്ല വിഷമം തോന്നിയിട്ടുണ്ട്, ചില ആളുകള്‍ പറയും ‘അയ്യോ, ആ ക്യാരക്ടറിന് വേണ്ടി ആദ്യം നമ്മള് പ്ലാന്‍ ചെയ്തിരുന്നത് ആസിഫിനെ ആയിരുന്നു’ എന്ന്. അപ്പോള്‍ അങ്ങനെ ഉണ്ടായിരുന്നപ്പോള്‍ എനിക്ക് വിഷമം ഉണ്ടായിട്ടുണ്ട്. അല്ലാതെ ഞാന്‍ ആയിട്ട് എടുത്ത തീരുമാനത്തില്‍ എനിക്ക് വിഷമം ഒന്നുമുണ്ടായിട്ടില്ല,’ ആസിഫ് അലി പറയുന്നു.
അതേസമയം തന്റെ പരാചയ ചിത്രങ്ങൾക്ക് ശേഷം, എത്തിയ ചിത്രങ്ങൾ ആയിരുന്നു കിഷ്കിന്ധാ കാണ്ഡം, ഈ വര്‍ഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ. ഇപ്പോൾ റിലീസായിരിക്കുന്ന നടന്റെ സർകീട്ട് ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇനിയും നടന്റെ വരാനിരിക്കുന്ന സിനിമ ആഭ്യന്തര കുറ്റവാളിയാണ്.












