
എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശ്രീകല. ഇപ്പോൾ ശ്രീകലക്ക് രണ്ടാമത് ഒരു കുഞ്ഞുകൂടി ജനിച്ചിരിക്കുകയാണ്. ഇരുവർക്കും ഒരു മകളാണ് ഇപ്പോൾ ജനിച്ചിരിക്കുന്നത്. ഭർത്താവിനും കുടുംബത്തിനും ഒപ്പം യൂകെയിലാണ് താരം ഇപ്പോൾ. മുൻപ് സംഭവിച്ച ഒരുതവണ നഷ്ടപ്പെട്ടതിന്റെ വേദന അറിഞ്ഞതാണ് ഒൻപതാം മാസത്തിൽ കോവിഡ് എത്തിയപ്പോൾ ഭയന്നു എന്നും ശ്രീകല ഇതുവരെ നടന്ന സംഭവത്തെക്കുറിച്ച് വിവരിക്കുന്നു. ഇപ്പോൾ മകളെ ഗർഭിണി ആയിരുന്ന സമയത്ത് ഒൻപതാം മാസത്തിൽ കോവിഡ് വന്നതിനെക്കുറിച്ചാണ് ശ്രീകല തുറന്ന് പറയുന്നത്.

ആകെ വിഷമിച്ചിരുന്നു എന്നും വാക്സിൻ എടുക്കാത്തതിനാൽ ഹോസ്പിറ്റലിൽ അഡ്മിറ്റാകാൻപോലും പറ്റാതെ ബുദ്ധിമുട്ടി എന്നും ശ്രീകല പറയുന്നത്. ഡോക്ടറുടെ സംസാരം കേട്ടാൽ പകുതി ടെൻഷൻ പോകും. ഒരാഴ്ചക്കുള്ളിൽ പ്രശ്നങ്ങൾ എല്ലാം മാറി. കുഞ്ഞിനെ തീരെ അത് ബാധിച്ചിട്ടേ ഇല്ല എന്നാണ് പറയുന്നത്. അനിയത്തികുട്ടിയുടെ വരവിൽ മോൻ വലിയ സന്തുഷ്ടവാനാണ് എന്നാണ് പറയുന്നത്.












