സിനിമാ മേഖലയിൽ പവർ ഗ്രൂപ്പുകൾ ഒന്നുമില്ല! താൻ അഭിനയിക്കാൻ വേണ്ടി ജനിച്ചവൻ; വിജയ രാഘവൻ പറയുന്നു

അച്ഛന്റെ കയ്യിലാണ് താൻ ജനിച്ചുവീണത്, വിജയ രാഘവൻ പറഞ്ഞു.

സിനിമാ മേഖലയിൽ പവർ ഗ്രൂപ്പുകൾ ഒന്നുമില്ലെന്നും ചില മാറ്റിനിർത്തലുകൾ മാത്രമേയുള്ളൂവെന്നും, നടൻ വിജയ രാഘവൻ പറയുന്നു. സിനിമയിൽ ആരെയും അകത്താക്കാനോ പുറത്താക്കാനോ കഴിയില്ല, കൂടാതെ പവർ ഗ്രൂപ്പുകളുടെ നിലനിൽപ്പിനെക്കുറിച്ചുള്ള പ്രസ്താവനകൾ വെറുതെയുള്ളവയാണ്, ഉദാഹരണത്തിന്, ഒരു നടൻ രണ്ട് ചിത്രങ്ങളിൽ അച്ഛൻ വേഷം ചെയ്തിട്ടും മൂന്നാമത്തെ ചിത്രത്തിൽ അതേ വേഷത്തിൽ നിന്ന് മാറ്റപ്പെടുന്നത് പോലുള്ള മാറ്റിനിർത്തലുകൾ മാത്രമേ സിനിമാ മേഖലയിൽ നടക്കുന്നുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നതും പ്രേക്ഷകർ അവയെ ഏറ്റെടുക്കുന്നതുമാണ് പ്രധാനം, അല്ലാതെ പവർ ഗ്രൂപ്പുകളുടെ സ്വാധീനമല്ല എന്നും അദ്ദേഹം പറയുന്നു. അതേസമയം വിജയ രാഘവൻ തന്റെ അച്ഛനെ കുറിച്ചും പറയുന്നുണ്ട്. താന്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം ജനിച്ചവനാണെന്നും അല്ലെങ്കില്‍ എന്‍.എന്‍. പിള്ളയുടെ മകനായി ജനിക്കേണ്ട കാര്യമില്ലല്ലോ. തന്റെ അച്ഛനാണ് അമ്മയുടെ പ്രസവം എടുത്തത്, അച്ഛന്റെ കയ്യിലാണ് താൻ ജനിച്ചുവീണത്, വിജയ രാഘവൻ പറഞ്ഞു.

കൂടാതെ ആരോടും കള്ളം പറയാത്ത, ധീരനായ, അറിവിന്റെയും കാഴ്ചപ്പാടുകളുടെയുമെല്ലാം മാതൃകയായ അച്ഛനെ ഓര്‍ക്കാതെയെങ്ങനെ താൻ മുൻപോട്ട് പോകുന്നത്. അങ്ങനെയൊരു അച്ഛന്റെ മകന്‍ മിനിമം വിജയരാഘവനെങ്കിലും ആകണ്ടേ, നടൻ ചോദിക്കുന്നു.