‘വിന്‍’സി അല്ല ‘ഫണ്‍’സി!! പൊട്ടിച്ചിരിപ്പിച്ച് താരത്തിന്റെ ട്രെക്കിംഗ്

റിയാലിറ്റി ഷോ വഴി മലയാശ സിനിമയിലേക്കെത്തിയ താരമാണ് നടി വിന്‍ സി. പെട്ടെന്ന് തന്നെ മുന്‍നിര നായികയായി മാറാന്‍ വിന്‍ സിയ്ക്കായി. 2019ല്‍ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തുന്നത്. ചിത്രത്തിലെ സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

വിന്‍ സിയുടെ ട്രെക്കിംഗ് വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. വ്‌ലോഗര്‍ ഷാമോനും (അഖില്‍ ഷാ) മറ്റു സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു വിന്‍സിയുടെ യാത്ര. യാത്രയിലെ ചിരി നിമിഷങ്ങളുടെ വീഡിയോയാണ് വൈറലാകുന്നത്. ഷാമോന്‍ ആണ് താരത്തിനൊപ്പമുള്ള സാഹസിക യാത്രയുടെ വീഡിയോ പങ്കുവച്ചത്. വിന്‍സി അല്ല ഫെയില്‍സി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇസുസു പിക്കപ്പിലായിരുന്നു വിന്‍ സി.യുടെയും സുഹൃത്തുക്കളുടെയും യാത്ര. പിക്കപ്പിന് പിന്നില്‍ നിന്നുകൊണ്ട് വീഡിയോയ്ക്ക് പോസ് ചെയ്ത വിന്‍സി പല തവണ ബാലന്‍സ് തെറ്റി വീഴുന്നുണ്ട്. വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിന് ഇടയില്‍ കാല്‍തെറ്റി വെള്ളത്തിലേക്കും താരം വീഴുന്നുണ്ട്. മാത്രമല്ല പാമ്പിന്റെ ഉറ കണ്ടു ഞെട്ടിയോടുന്നുണ്ട് താരം.

വീഡിയോയ്ക്ക് താഴെ ആരാധകരുടെ രസകരമായ കമന്റുകളാണ് നിറയുന്നത്. വിന്‍ സി. ഇപ്പോഴും ജീവിച്ചിരിക്കുന്നത് ഭാഗ്യമാണെന്നും ആരാധകര്‍ പറയുന്നു. ‘വിന്‍’സി, ‘ഫെയില്‍’സി അല്ല ‘ഫണ്‍’സി ആണെന്നും ആരാധകര്‍ പറയുന്നു.