വൃദ്ധിക്ക് മഹാഭാഗ്യം, ബോളിവുഡിൽ തിളങ്ങും ഇനി കുട്ടി താരം !!

ഒറ്റ ഡാൻസ് വീഡിയോയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ കുട്ടി താരമാണ് വൃദ്ധി വിശാൽ. പിന്നീട് നിരവധി ടെലിവിഷൻ പ്രോഗ്രാമിലൂടെയും ഫോട്ടോഷൂട്ടിലൂടെയും മറ്റും വൃദ്ധി മലയാളികളെ കയ്യിലെടുത്തു. ഇൻസ്റ്റാഗ്രാമിൽ പത്ത് ലക്ഷത്തിലധികം ആളുകളാണ് കുട്ടി താരത്തെ പിന്തുടരുന്നത്. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്തുകൊണ്ട് ആയിരുന്നു വൃദ്ധി വിശാൽ തുടക്കം കുറിച്ചത്. വിജയ്, അല്ലു അർജുൻ എന്നിവരുടെ സിനിമയിലെ ഗാനത്തിനാണ് വൃദ്ധി ആദ്യം ചുവട് വെച്ചത്.

ആ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ കുട്ടി ഡാൻസർ ആയ വൃദ്ധി താര പദവി കൈവരിക്കുകയും ചെയ്തു. പിന്നീട് ഒട്ടനവധി ടെലിഷൻ പ്രോഗ്രാമുകളിലും സിനിമകളിലും വൃദ്ധിക് അവസരം ലഭിച്ചു. നിരവധി സിനിമകളിലാണ് വൃദ്ധി അഭിനയിച്ച് കഴിഞ്ഞത്. ഇപ്പോഴിതാ മറ്റൊരു അവസരം കൂടി തടിയെത്തിയിരിക്കുകയാണ്. ബോളിവുഡിൽ തിളങ്ങാൻ ഒരു അവസരം. മുബൈയിൽ ഒരു ഹിന്ദി പരസ്യത്തിന്റെ അഭിനയത്തിലാണ് വൃദ്ധി ഇപ്പോൾ. കൂടെ പരസ്യത്തിൽ അഭിനയിക്കാൻ ബോളിവുഡ് താരം ഹർദേശ് ശർമ്മയും കൂടയുണ്ട്.