
മലയാളികളുടെ പ്രിയതാരമാണ് ടോവിനോ തോമസ്, നടൻ മലയാളത്തിൽ മാത്രമല്ല തമിഴിലും അഭിനയിച്ചിരുന്നു, 2018ല്‍ പുറത്തിറങ്ങിയ മാരിയില്‍ വില്ലനായിട്ടാണ് ടൊവിനോ അഭിനയിച്ചത്. എന്നാല്‍ അതിനുശേഷം നടന്‍ തമിഴ് സിനിമകളിലൊന്നും അഭിനയിച്ചിരുന്നില്ല, എന്നാൽ എന്താണ് അതിന് കാരണമെന്ന് തുറന്നു പറയുകയാണ് നടൻ, ഒരു ചാനൽ അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. മാരിയുടെ രണ്ടാം ഭാഗത്തില്‍ ഞാന്‍ വില്ലനായി അഭിനയിച്ചിരുന്നു. ഇനി എന്നാണ് തമിഴില്‍ നായകനായി അഭിനയിക്കുന്നത് എന്ന ചോദ്യം ഞാന്‍ മിക്കപ്പോളും കേള്‍ക്കാറുണ്ട്,

എന്നാൽ തമിഴ് ഇന്‍ഡസ്ട്രിയില്‍ എന്നെക്കാൾ നന്നായി അഭിനയിക്കുന്ന ഗംഭീരമായ അഭിനേതാക്കളുണ്ട്, പിന്നെ എന്തിനാണ് ഞാന്‍, തമിഴില്‍ ചെന്ന് അഭിനയിക്കാന്‍ ഞാന്‍ ആദ്യം എന്നെ തന്നെ സ്വയം കണ്‍വീന്‍സ് ചെയ്യണം. എന്തിനാണ് ആ കഥാപാത്രത്തിലേക്ക് ഞാന്‍ എന്ന ചോദ്യം അവിടെ ബാക്കിയാകില്ലേ. ഒരു തമിഴ് സിനിമ ചെയ്യണം എന്ന ആഗ്രഹത്തിന് പുറത്ത് ചെയ്യാനാവില്ല.
ഒരു സിനിമ ചെയ്യുമ്പോള്‍ ആ കഥാപാത്രം എന്നെ ആവശ്യപ്പെടണം. അത് ഞാന്‍ തന്നെയാണ് ചെയ്യേണ്ടത് എന്ന തോന്നല്‍ എനിക്കും വേണം. അതുപോലെയുള്ള ഒരു കഥാപാത്രം വന്നാല്‍ ഞാന്‍ തീര്‍ച്ചയായും ചെയ്യും. അതുമാത്രമല്ല, ഞാന്‍ ഇപ്പോള്‍ മലയാളത്തില്‍ നല്ല തിരക്കിലാണ്, അതുപോലെ എത്ര വൈകിയാലും കമ്മിറ്റ് ചെയ്ത് വെച്ച സിനിമകള്‍ എനിക്ക് ചെയ്ത് തീര്‍ക്കണം, ടോവിനോ പറയുന്നു.












