‘രണ്ട് ഭസ്മ കുറിയുള്ളവര്‍ ഏറ്റുമുട്ടി…നന്നായി കളിച്ചവന്‍ ജയിച്ചു’!!! ഹരീഷ് പേരടി

ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനെ പരാജയപ്പെടുത്തിയ ആര്‍ പ്രഗ്‌നാനന്ദയെ തോല്‍പ്പിച്ച് ദുബായ് ചെസ് ഓപ്പണ്‍ കിരീടം നേടിയ ഇന്ത്യന്‍ ഗ്രാന്റ് മാസ്റ്റര്‍ അരവിന്ദ് ചിദംബരത്തെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. സാമൂഹിക വിഷയങ്ങളിലെല്ലാം സ്വന്തം…

ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനെ പരാജയപ്പെടുത്തിയ ആര്‍ പ്രഗ്‌നാനന്ദയെ തോല്‍പ്പിച്ച് ദുബായ് ചെസ് ഓപ്പണ്‍ കിരീടം നേടിയ ഇന്ത്യന്‍ ഗ്രാന്റ് മാസ്റ്റര്‍ അരവിന്ദ് ചിദംബരത്തെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. സാമൂഹിക വിഷയങ്ങളിലെല്ലാം സ്വന്തം നിലപാടുകള്‍ എപ്പോഴും തുറന്നുപറയുന്ന നടനാണ് ഹരീഷ് പേരടി.

ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനെ മൂന്ന് തവണ പരാജയപ്പെടുത്തിയ പ്രഗ്‌നാനന്ദയെ തോല്‍പ്പിച്ചാണ് അരവിന്ദന്‍ കിരീടം ചൂടിയിരിക്കുന്നത്. പ്രഗ്‌നാനന്ദയുടെ അതേ നാട്ടുകാരനാണ് അരവിന്ദും.

രണ്ട് പേരെയും അഭിനന്ദിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷിന്റെ അഭിനന്ദനം.

‘രണ്ട് ഭസ്മ കുറിയുള്ളവര്‍ ഏറ്റുമുട്ടി…നന്നായി കളിച്ചവന്‍ ജയിച്ചു. കുറിയും, നിസ്‌ക്കാര തയമ്പും കൊന്തയും ഇതൊന്നും ഇല്ലാത്ത അവിശ്വാസങ്ങളും നിങ്ങള്‍ക്ക് ആശ്വാസം തരുമെങ്കില്‍ കൂടെ കൊണ്ട് നടക്കുക. പക്ഷെ കളിയില്‍ കളി മാത്രമേയുള്ളൂ. രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍’ എന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

7.5 പോയിന്റോടെയാണ് അരവിന്ദ് മത്സരത്തില്‍ വിജയിയായത്. ഏഴ് പോയിന്റാണ് പ്രഗ്നാനന്ദ നേടിയത്. പ്രഗ്നാനന്ദയും റഷ്യന്‍ ഗ്രാന്റ് മാസ്റ്റര്‍ പ്രെഡ്‌കെ അലക്‌സാണ്ടറും രണ്ടാം സ്ഥാനം പങ്കിട്ടു.

നേരത്തെ, അരവിന്ദ് അര്‍ജുന്‍ എരിഗൈസിയെ 7/8 ന് തോല്‍പ്പിച്ചിരുന്നു. അതിന് പിന്നാലെയായിരുന്നു കാള്‍സനെ പരാജയപ്പെടുത്തിയ പ്രഗ്നനാന്ദയുമായുള്ള പോരാട്ടം.

ഇന്ത്യയുടെ ആദ്യത്തെ ദേശീയ ട്രിപ്പിള്‍ ക്രൗണ്‍ ചാമ്പ്യനാണ് അരവിന്ദ്. മാത്രമല്ല
നിലവിലെ ദേശീയ റാപ്പിഡ്, ബ്ലിറ്റ്‌സ് ചാമ്പ്യന്‍ കൂടിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച സെലക്ഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യത നേടാന്‍ കഴിയാതിരുന്നതിനാല്‍ ചിദംബരത്തിന് ചെസ്സ് ഒളിമ്പ്യാഡില്‍ പങ്കെടുക്കാനായില്ലായിരുന്നു.