
ചർമ്മപ്രശ്നങ്ങൾ കാരണം ഒരുപാട് പേരാണ് ബുദ്ധിമുട്ടുന്നത്. മുഖത്തെ കരുവാളിപ്പ്, കഴുത്തിന് ചുറ്റുമുള്ള കറുപ്പ്, ഡാർക്ക് സർക്കിൾസ് എന്നിങ്ങനെ പല പ്രശ്ങ്ങളും ചർമ്മത്തെ ബാധിക്കാം. ഇതൊക്കെ അകറ്റാൻ ഏറെ നല്ലതാണ് കാപ്പി പൊടി. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയതാണ് കോഫി. കാപ്പിക്കുരുവും കാപ്പിപ്പൊടിയും ടാനിംഗ് കുറയ്ക്കുന്നതിനുള്ള പ്രകൃതിദത്ത പരിഹാരമായി കണക്കാക്കുന്നു.
വീട്ടിൽ പരീക്ഷിക്കാവുന്ന കോഫി കൊണ്ടുള്ള ഫേസ് പാക്കുകൾ
1. ഒരു ടേബിൾ സ്പൂൺ മഞ്ഞളും ആവശ്യമായ അളവിൽ തൈരും അൽപം കാപ്പി പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടാം. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകണം. മുഖത്തെ കറുപ്പകറ്റാനും വരണ്ട ചർമ്മം അകറ്റുന്നതിനും ഈ പാക്ക് സഹായിക്കും.
2. വിറ്റാമിൻ സി അടങ്ങിയ നാരങ്ങ ചർമ്മത്തിന് തിളക്കം നൽകും. നാരങ്ങ നീരും കോഫി പൗഡറും യോജിപ്പിച്ച് മുഖത്തിടുക. സൺ ടാൻ നീക്കം ചെയ്യാൻ ഏറ്റവും മികച്ചതാണ് ഈ പാക്ക്.
3. അൽപം ഒലീവ് ഓയിലും കോഫിയും മിക്സ് ചെയ്ത് മുഖത്തും കഴുത്തിനും ചുറ്റും പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. ചർമ്മത്തെ മൃദുലവും ലോലവുമാക്കും ഈ ഫേസ്പാക്ക്.
4. ഒരു പാത്രത്തിൽ 2 ടേബിൾസ്പൂൺ കാപ്പിപ്പൊടി ഒരു ടേബിൾ സ്പൂൺ തേനും ഏതാനും തുള്ളി നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. 10-15 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകുക. മുഖത്തെ കരുവാളിപ്പ് മാറ്റിയെടുക്കാം.











