‘നാടക നടന്മാരെ പോലും തോല്പിക്കുന്ന രീതിയില്‍ അഭിനയിച്ചു വെറുപ്പിക്കല്‍ ആണ് പുതിയ ജോലി’

മമ്മൂട്ടിയുടെ ചിത്രം ‘നന്‍ പകല്‍ നേരത്ത് മയക്കം’ തിയേറ്ററില്‍ ഇറങ്ങുമ്പോള്‍ എത്ര പേര് വരുമെന്ന് നോക്കാമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതുകൊണ്ട് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞെന്നും അദ്ദേഹം…

മമ്മൂട്ടിയുടെ ചിത്രം ‘നന്‍ പകല്‍ നേരത്ത് മയക്കം’ തിയേറ്ററില്‍ ഇറങ്ങുമ്പോള്‍ എത്ര പേര് വരുമെന്ന് നോക്കാമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതുകൊണ്ട് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഐഎഫ്എഫ്‌കെ യുടെ സമാപന ചടങ്ങില്‍ വെച്ചാണ് രഞ്ജിത്ത് ഈക്കാര്യം പറഞ്ഞത്. ‘അത് സ്വാഗത വചനമാണോ കൂവല്‍ ആണോ എന്ന് എനിക്ക് മനസിലായില്ല.

തിരുവനന്തപുരത്ത് നിന്നുള്ള എന്റെ സുഹൃത്ത് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇന്ന് എന്നെ വിളിച്ച് പറഞ്ഞു ചേട്ടന്‍ എഴുന്നേറ്റ് സംസാരിക്കാന്‍ വരുമ്പോള്‍ കൂവാന്‍ ഒരു ഗ്രൂപ് തീരുമാനിച്ചിട്ടുണ്ടെന്ന്. ഞാന്‍ പറഞ്ഞു നല്ല കാര്യമാണ് കൂവി തെളിയുക തന്നെ വേണം. കൂവല്‍ ഒന്നും എനിക്ക് പുത്തിരി അല്ല. 1996ല്‍ എസ്എഫ്‌ഐയില്‍ തുടങ്ങിയതാണ് എന്റെ ജീവിതം. അതുകൊണ്ട് അതൊന്നും ഒരു വിഷയമല്ല അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട. പിന്നെ മമ്മൂട്ടി അഭിനയിച്ച സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തതിന്റെ പേരില്‍ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവെന്ന് കേട്ടു. മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററില്‍ വരും അപ്പോള്‍ എത്ര പേര് കാണാന്‍ വരുമെന്നുള്ളത് നമ്മുക്ക് നോക്കാം’. ഇതായിരുന്നു രഞ്ജിത്തിന്റെ വാക്കുകള്‍. ഇപ്പോഴിതാ വിഷയത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഇപ്പോള്‍ നാടക നടന്മാരെ പോലും തോല്പിക്കുന്ന രീതിയില്‍ സിനിമയില്‍ അഭിനയിച്ചു തനിയ്ക്ക് വഴങ്ങാത്ത കോലം കെട്ടി വെറുപ്പിക്കല്‍ ആണ് പുതിയ ജോലിയെന്നാണ് മെജൊ മൂവീ ഗ്രൂപ്പിലിട്ട കുറിപ്പില്‍ പറയുന്നത്.

‘മമ്മൂട്ടി അഭിനയിച്ച സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തതില്‍ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു…മമ്മൂട്ടി അഭിനയിച്ച സിനിമ, സിനിമാ തിയേറ്ററില്‍ വരും.അപ്പോള്‍ കാണാന്‍ എത്ര പേരുണ്ടാകും എന്ന് കാണാം…’
മമ്മൂട്ടിയെ വച്ചു കലാമൂല്യമുള്ള പാലേരി മാണിക്യവും കൈയൊപ്പും ഒക്കെ എടുത്തു തിയേറ്ററില്‍ നിന്നുതന്നെ ലക്ഷങ്ങള്‍ ലാഭം കൊയ്ത നിര്‍മ്മാതാവു കൂടിയായ സംവിധായകനാണു രഞ്ജിത്ത്. ആ സിനിമകള്‍ തിയേറ്ററില്‍ പോയി ആളുകള്‍ കണ്ടിട്ടുണ്ട് എങ്കില്‍ തീര്‍ച്ചയായും ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ നന്പകല്‍ നേരത്ത് മയക്കം എന്ന മമ്മൂട്ടി സിനിമ, സിനിമാ തിയേറ്ററില്‍ തന്നെ കാണാനും ആളുണ്ടാകും. അതിനു സാക്ഷ്യം വഹിക്കാന്‍ ആയുസ്സുണ്ടെങ്കില്‍ രഞ്ജിത്തിനു കഴിയും.
അഹങ്കാരത്തിനു കൈയും കാലും വച്ച ഇയാളുടെ ഡ്രാമയും കടല്‍ കടന്നൊരു മാത്തുകുട്ടിയും ഒക്കെ പ്രേക്ഷകര്‍ നിരാകരിച്ചത് ഇയാളിലെ പ്രതിഭ വറ്റി എന്നതിന് തെളിവാണ്.
ഇപ്പോള്‍ നാടക നടന്മാരെ പോലും തോല്പിക്കുന്ന രീതിയില്‍ സിനിമയില്‍ അഭിനയിച്ചു തനിയ്ക്ക് വഴങ്ങാത്ത കോലം കെട്ടി വെറുപ്പിക്കല്‍ ആണ് പുതിയ ജോലി.
ചലച്ചിത്ര അക്കാദമി ചെയര്‍മാനെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.