അവരുടെ കൊള്ളരുതായ്മയ്‌ക്കൊന്നും ഞാന്‍ കൂട്ടുനില്‍ക്കാറില്ല..! ഇത് അങ്ങനെയൊരു ബന്ധം അല്ലെന്നും നമിത പ്രമോദ്!

നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയും നടനും സംവിധായകനുമായ നാദിര്‍ഷയുടെ മക്കളും നടി നമിതാ പ്രമോദും തമ്മിലുള്ള ആത്മസൗഹൃദത്തെ കുറിച്ച് മലയാളി പ്രേക്ഷകര്‍ക്ക് അറിയാവുന്ന കാര്യമാണ്. ജീവിതത്തിലെ വിശേഷ ദിനങ്ങളില്‍ ഇവര്‍ ഒത്തുകൂടുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ എങ്ങനെയാണ് ഈ സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നത് എന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നമിത പ്രമോദ്.

നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഈശോയില്‍ നായിക ആയി എത്തുന്നത് നമിത പ്രമോദാണ്.. സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് ഈ സൗഹൃദത്തിന്റെ ആഴത്തെ കുറിച്ച് നമിത പ്രമോദ് വ്യക്തമാക്കിയത്. ഞാന്‍, കദീജ, ആയിഷ, മീനൂട്ടി.. ഞങ്ങള്‍ ഒരു ഗ്യാംഗ് ആണ്.. നമിത പറയുന്നു. ഞങ്ങളുടെ ഈ ഗ്രൂപ്പിന്റെ ഗുണം എന്ന് പറയുന്നത്.. ഞങ്ങള്‍ സമപ്രായക്കാരല്ല എന്നതാണ്.. മീനാക്ഷിയ്ക്കും കദീജയ്ക്കും ആയിഷയ്ക്കും

ഞാന്‍ ഒരു ചേച്ചിയുടെ സ്ഥാനത്താണ്. അതുകൊണ്ട് ഈ ബന്ധത്തില്‍ ആരെങ്കിലും തെറ്റ് ചെയ്യുന്നത് കണ്ടാല്‍ .. അത് തെറ്റാണ് എന്ന് പറയാന്‍ ഞങ്ങള്‍ പരസ്പരം മടിക്കാറില്ല.. സൗഹൃദം ഉണ്ടെന്ന പേരില്‍ എല്ലാ കാര്യങ്ങളും സപ്പോര്‍ട്ട് ചെയ്യില്ല. തെറ്റും ശരിയും ഞങ്ങള്‍ പരസ്പരം പറഞ്ഞ് മനസ്സിലാക്കും…അല്ലാതെ എന്ത് കൊള്ളരുതായ്മ ചെയ്താലും കൂട്ടുനില്‍ക്കും… കൂട്ടുകാര്‍ അല്ലേ..

എന്ന് ചിന്തിക്കുന്നവരല്ല ഞങ്ങള്‍.. എനിക്ക് തെറ്റ് പറ്റിയാലും അവര്‍ പറഞ്ഞുതരാറുണ്ട്.. എന്നാണ് നമിത ഈ സുഹൃത്ത് ബന്ധത്തെ കുറിച്ച് പറയുന്നത്. അങ്ങനെ പര്‌സപരം തെറ്റും ശരിയും ചൂണ്ടിക്കാട്ടി മുന്നോട്ട് പോകുന്നവരാണ് ഞങ്ങള്‍.. അത് തന്നെയാണ് ഞങ്ങളുടെ സ്‌നേഹബന്ധത്തിന്റെ അടിത്തറ എന്നും നടി പറയുന്നു.