‘മനസ്സില്‍ ഒരുപാട് വിങ്ങലുകള്‍ ബാക്കിയാക്കി അവസാനിപ്പിക്കുന്ന ചിത്രം’ – ജാക്‌സണ്‍ ബസാര്‍ യൂത്ത്

ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ജാക്‌സണ്‍ ബസാര്‍ യൂത്ത് ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, ഫാഹിം സഫര്‍, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന…

ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ജാക്‌സണ്‍ ബസാര്‍ യൂത്ത് ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, ഫാഹിം സഫര്‍, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഉസ്മാന്‍ മാരാത്ത് ആണ്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരി നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടത്തിരി, ഷൈജാസ് കെ.എം എന്നിവര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മനസ്സില്‍ ഒരുപാട് വിങ്ങലുകള്‍ ബാക്കിയാക്കി അവസാനിപ്പിക്കുന്ന ചിത്രം’ എന്നാണ് നാരായണന്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ജാക്‌സണ്‍ ബസാര്‍ യൂത്ത് വൈകാരികമായി അവതരിപ്പിക്കപ്പെട്ട ഒരു മനോഹര സിനിമയാണ്. പേര് കേള്‍ക്കുമ്പോള്‍ ഒരു youthful, enjoyment ചിത്രം ആയിരിക്കും എന്നൊരു സംശയം ആര്‍ക്കും ഉണ്ടായേക്കാം. പക്ഷെ ഇതൊരു വളരെ സീരിയസ് ചിത്രമാണ്. വളരെ സീരിയസ് ആയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു സിനിമ കൂടിയാണ്.
ഗോവിന്ദ് വസന്തയുടെ പശ്ചാത്തല സംഗീതം സിനിമയെ lift ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. സിനിമയില്‍ repeat ആയിവരുന്ന ഒരു ഇമോഷണല്‍ ബിജിഎം ഉണ്ട്. ആ ബിജിഎം ഭയങ്കര ഇമ്പാക്ട് ആയിരുന്നു. മലയാളത്തില്‍ വൈകാരികമായ സ്ഥലങ്ങളില്‍ വന്നിട്ടുള്ള bgms എടുത്ത് നോക്കുമ്പോള്‍ എണ്ണം പറഞ്ഞ ഒന്നായി കണക്കാക്കാവുന്ന ഒന്നാണ് ആ ബിജിഎം. ആ ബിജിഎം തന്നെ ഒരു ഗാനമായും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
മികച്ച പ്രകടനങ്ങള്‍ കൊണ്ടും സമ്പന്നമാണ് ജാക്‌സണ്‍ ബസാര്‍ യൂത്ത്. പ്രേക്ഷകന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന രീതിയില്‍ ജാഫര്‍ ഇടുക്കി കേന്ദ്ര കഥാപാത്രത്തെ അവിസ്മരണീയമാക്കി. ഇന്ദ്രന്‍സിന്റെ ബോഡി ലാംഗ്വേജ്, ഡയലോഗ് പ്രസന്റേഷന്‍ ഒക്കെയും വളരെ വളരെ മികച്ചത്. ചിന്നു ചാന്ദിനിയും, ലുക്മാനും ഗോപാലന്‍ അടാട്ടും തങ്ങളുടെ വേഷങ്ങള്‍ നല്ല രീതിയില്‍ ചെയ്ത് ഫലിപ്പിച്ചിരിക്കുന്നു. ഇവരെയെല്ലാം കോര്‍ത്തിണക്കി മികച്ച സിനിമ ഒരുക്കിയ സംവിധായകന് അഭിനന്ദനങ്ങള്‍.
ആകെമൊത്തത്തില്‍ മലയാളത്തില്‍ ഈ കൊല്ലം ഇറങ്ങിയ എണ്ണം പറഞ്ഞ സീരിയസ് ചിത്രങ്ങളില്‍ ഒന്നാണ് ജാക്‌സണ്‍ ബസാര്‍ യൂത്ത്. മനസ്സില്‍ ഒരുപാട് വിങ്ങലുകള്‍ ബാക്കിയാക്കി അവസാനിപ്പിക്കുന്ന ചിത്രം ഗോവിന്ദ് വസന്തക്കും ജാഫര്‍ ഇടുക്കിക്കും ഇന്ദ്രന്‍സിനും വേണ്ടി കയ്യടിക്കാന്‍ കാണാം.