
ദില്ലി: ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ ട്രെയിനുകളില്‍ ഇനി മസാജ് സർവ്വീസും. ആവശ്യമുള്ള യാത്രക്കാർക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്നാണ് റെയിൽവെ വ്യക്തമാക്കിയിരിക്കുന്നത്. ഈ സേവനം രാജ്യത്തെ 39 ട്രെയിനുകളിൽ ലഭിക്കും. ഈ സൗകര്യം ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത് ഇൻഡോറിൽ നിന്ന് ആരംഭിക്കുന്ന ട്രെയിനുകളിലാണ്.

ഇൻഡോർ – അമൃത്സർ എക്സ്പ്രസ് (19325) , ന്യൂ ദില്ലി -ഇൻഡോർ ഇന്റർസിറ്റി എക്സ്പ്രസ് (12416), ഡെറാഡൂൺ-ഇൻഡോർ എക്സ്പ്രസ് (14317) എന്നി ട്രെയിനുകളില്‍ ഈ സേവനം .ഈ ആവശ്യം മുന്നോട്ട് വച്ചത് പശ്ചിമ റെയിൽവെയുടെ വെത്ലാം ഡിവിഷനാണ്.

യാത്രക്കാരുടെ എണ്ണവും വരുമാനവും ഉയർത്തുമെന്ന് റെയിൽവെ പ്രതീക്ഷിക്കുന്നുണ്ട്. 20 മിനിറ്റ് വരെ പരമാവധി മസാജ് ചെയ്യുന്നതിന് ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം എന്നീ വിഭാഗങ്ങളിലായി 100, 200, 300 എന്നിങ്ങനെയാണ് നിരക്കുകൾ. . രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെ കോച്ചുകളിൽ ഈ സേവനം ലഭ്യമാകും.

20 ദിവസത്തിനുള്ളിൽ സർവ്വീസ് ആരംഭിക്കും. മൂന്ന് മുതൽ അഞ്ച് വരെ മസാജ് പ്രൊവൈഡർമാർ ഈ ട്രെയിനുകളിൽ യാത്രക്കാർക്ക് ഒപ്പം യാത്ര ചെയ്യും. റെയിൽവെ ടിക്കറ്റിതര വരുമാന വർദ്ധനവിനായി സോണുകളോടും ഡിവിഷനുകളോടും പുതിയ ആശയങ്ങൾ ആവശ്യപ്പെട്ടിരുന്നു.











