
നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് നടൻ ഷൈൻ ഹാജരായത്. പൊലീസ് പറഞ്ഞ സമയത്തിലും നേരത്തെയാണ് നടൻ ഹാജരാജത്. ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടിയതിൽ വിശദീകരണം നൽകാനാണ് ഷൈൻ ടോം ചാക്കോ എത്തിയത്. നടനോട് ചോദ്യംചെയ്യലിനായി 32 ചോദ്യങ്ങളാണ് പൊലീസ് തയാറാക്കിയിട്ടുള്ളത്. വിശദമായി ചോദ്യം ചെയ്യുമെന്ന് സെൻട്രൽ എസിപി കെ ജയകുമാർ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ഷൈന്‍ ടോം ചാക്കോയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കാന്‍ കൊച്ചി സിറ്റി പൊലീസ് എത്തിയിരുന്നു. നടന്റെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്. ശനിയാഴ്ച രാവിലെ പത്തുമണിക്ക് എറണാകുളം നോര്‍ത്ത് എസ്ഐക്ക് മുമ്പില്‍ ഹാജരാവാനാണ് നോട്ടിസിലെ നിര്‍ദേശം. ലഹരി പരിശോധനക്കിടെ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തിലാണ് നടനെ ചോദ്യം ചെയ്യുക.
പരിശോധനക്കിടെ ഓടിപ്പോയത് എന്തിനാണ് എന്നതില്‍ വ്യക്തതവരുത്താനാണ് നടന് നോട്ടീസ് നല്‍കിയത്. ഓടി രക്ഷപ്പെട്ട ഷൈന്‍ എവിടെയാണെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. നടന്‍ തമിഴ്‌നാട്ടില്‍ എത്തി എന്ന വിവരങ്ങളുമുണ്ട്. ലഹരി പരിശോധനക്കിടെ മുറിയില്‍ നിന്നും ഇറങ്ങിയോടിയ നടന്‍ രക്ഷപെട്ടത് ബൈക്കിലാണെന്ന് പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു.











