നടി പാർവ്വതിയെ ഫേസ്ബുക്കിൽ കൂടി അപമാനിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു - മലയാളം ന്യൂസ് പോർട്ടൽ
Film News

നടി പാർവ്വതിയെ ഫേസ്ബുക്കിൽ കൂടി അപമാനിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു

Police have registered a case against a young man who sexually abused actress Parvati on Facebook

പാര്‍വതി തിരുവോത്തിനെ ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവത്തില്‍ എറണാകുളം സ്വദേശി കിഷോറിനെതിരെ പോലീസ് കേസെടുത്തു. ഏലത്തൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി എലത്തൂര്‍ പോലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് നടപടി. മെസഞ്ചര്‍ കോളിലൂടെ സഹോദരനോട് തന്നെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നും ഫേസ്ബുക്കിലൂടെ അപവാദ പ്രചരണം നടത്തിയെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. കോളിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് ഏലത്തൂര്‍ പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 354 ഡി

Police have registered a case against a young man who sexually abused actress Parvati on Facebook

വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സിനിമയുമായി ബന്ധമുണ്ടെന്ന് പറയുന്ന ഇയാള്‍ അഭിഭാഷകനാണെന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. സഹോദരനോട് ഫോണിലൂടെ പാര്‍വതി എവിടെയുണ്ടെന്ന് ചോദിച്ചപ്പോള്‍ അമേരിക്കയിലാണെന്ന് മറുപടി നല്‍കി. എന്നാല്‍, അവര്‍ അമേരിക്കയില്‍ ഇല്ലെന്നും കൊച്ചിയിലാണെന്നും ചില മാഫിയക്കാരുടെ പിടിയിലാണെന്നും രക്ഷപെടുത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

 Parvathy TK Thiruvoth

സഹോദരന്‍ കോള്‍ കട്ട് ചെയ്തുവെങ്കിലും വാട്സാപ്പിലും മെസഞ്ചറിലും ഇയാള്‍ സന്ദേശം അയച്ചു. തനിക്ക് പാര്‍വതിയുമായി അടുപ്പമുണ്ടെന്നും ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പാര്‍വതിയുടെ അച്ഛനെയും ഇയാള്‍ ഇക്കാര്യം പറഞ്ഞ് ശല്യം ചെയ്തു. മലയാള സിനിമയിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പാർവതി. വളരെ ചുരുങ്ങിയ നാല് കൊണ്ട് ശ്രദ്ധേയ പാത്രമായി മാറികൊണ്ടിരിക്കുകയാണ് പാർവതി. അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് തനിക്ക് കിട്ടുന്ന സിനിമകൾ എല്ലാം തന്ന്നെ വാൻ ഹിറ്റായി മാറികൊണ്ടിരിക്കുകയാണ്. പുതുതായി ഇറങ്ങിയ ഉയരെ എന്ന മൂവിയിൽ അതിശയകരമായ

 Parvathy TK Thiruvoth

അഭിനയമാണ് പാർവതി കാഴ്ച വെച്ചത്. ഇതിനു മുൻപും താരത്തിന് നേരെ ഇങ്ങനെയുള്ള മോശം ഇടപാടുകൾ പലരിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഇതിപ്പോൾ വീണ്ടും താരത്തിനെ അപമണിക്കാൻ എത്തിയിരിക്കുകയാണ്.

Trending

To Top
Don`t copy text!