ചരിത്രം ആവര്‍ത്തിക്കുമോ! ദില്‍ഷയുടെ സഹോദരിയെ വിളിച്ചു! ദില്‍ഷ പുറത്തെത്തിയാല്‍ വീട്ടുകാരോടൊപ്പം കോഴിക്കോട്ടേയ്ക്ക് പോകും, റോബിന്‍

ബിഗ്‌ബോസ് മലയാളം സീസണില്‍ ജനപ്രീതി ഏറെയുണ്ടായിരുന്ന മത്സരാര്‍ഥിയാണ് ഡോ. റോബിന്‍. എന്നാല്‍ എഴുപതാം ദിവസം നാടകീയമായി റോബിന്‍ പുറത്തായതോടെ റോബിന്‍ ആര്‍മി അക്രമാസക്തമായി, ഏഷ്യാനെറ്റിനും അവതാരകന്‍ മോഹന്‍ലാലിനെ വരെ അശ്ലീലപരാമര്‍ഷവുമായെത്തിയിരുന്നു. എന്നാല്‍ വീട്ടിനകത്ത് മാത്രമേ റോബിന്‍ എടുത്തുചാട്ടക്കാരനും കലിപ്പനുമൊക്കെ ആയിരുന്നുള്ളൂ, എന്നാല്‍ പുറത്തിറങ്ങിയ ശേഷം തന്റെ ആരാധകരെ കണ്ട് റോബിന്‍ ഞെട്ടിയിരുന്നു.

ബിഗ്‌ബോസ് വീട്ടിലെ റോബിന്റം ഇഷ്ടതാരമായിരുന്നു ദില്‍ഷ. ദില്‍ഷയോടുള്ള ഇഷ്ടം റോബിന്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ താരം ദില്‍ഷയെ കുറിത്ത് ഫില്‍മിബീറ്റ്‌സിനോട് മനസ്സുതുറന്നിരിക്കുകയാണ്.

‘ദില്‍ഷയുമായുള്ള എല്ലാ നിമിഷങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്, എഴുപത് ദിവസം നീണ്ട ബിഗ് ബോസ് ജീവിതത്തില്‍ ഉപേക്ഷിക്കാതെ നെഞ്ചേറ്റിയ ഇഷ്ടമാണത് റോബിന്‍ പറയുകയാണ്.

കലിപ്പനാണെങ്കിലും എഴുപത് ദിവസം കൊണ്ട് ആ കലിപ്പനെ ഹൃദയത്തോട് ചേര്‍ത്തിരിക്കുകയാണ് മലയാളി. വിജയിച്ചേ പുറത്തുവരുവെന്ന് പറഞ്ഞിരുന്ന താരമാണ് റോബിന്‍. ഏറെ നാടകീയമായിട്ടാണ് ഡോക്ടര്‍ റോബിന്റെ എവിക്ഷന്‍. സിക്രീട്ട് റൂമില്‍ നിന്നും അവസാന നിമിഷം വരെ തിരിച്ച് കയറാമെന്ന് പ്രേക്ഷകരെ പോലെ ഡോക്ടറും പ്രതീക്ഷിച്ചിരുന്നു. ആ കാത്തിരിപ്പിന് അവസാനം കുറിക്കാന്‍ അധികസമയം വേണ്ടിവന്നില്ല. വീട് വിട്ട് പുറത്തേക്ക് ഇറങ്ങേണ്ടി വന്നു.

എന്നാല്‍ തന്നെ വേദനിപ്പിച്ച ആരോടും ദേഷ്യമോ വൈരാഗ്യമോ ഇല്ലെന്ന് അദ്ദേഹം പറയുന്നു. സഹമത്സരാര്‍ത്ഥികളോടുള്ള ബഹുമാനം ഓരോ വാക്കിലും പ്രകടമാണ്. .
ബിഗ് ബോസ് ഷോയില്‍ കളിക്കാനും ജയിക്കാനും വേണ്ടിയാണ് പോയതെന്ന് പറയുമ്പോള്‍ വാക്കുകള്‍ക്ക് വാളിന്റെ മൂര്‍ച്ച. അത്രമേല്‍ ആത്മാര്‍ത്ഥമായാണ് കളിച്ചതെന്ന് വ്യക്തം.

സംസാരത്തിനിടയിലാണ് ദില്‍ഷയോടുളള ഇഷ്ടവും പുറത്തുവന്നു. മറച്ചു വക്കാന്‍ ആവാത്തവിധം അത് ഹൃദയത്തില്‍ നിറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് ഹൗസിലെ നല്ല നിമിഷത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് അപ്രതീക്ഷിതമായി ദില്‍ഷയുടെ പേര് പറഞ്ഞത്. അവളോടൊപ്പമുള്ള ഓരോ നിമിഷവും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് പറയുമ്പോള്‍ ആ ഇഷ്ടം കണ്ണുകള്‍ തന്നെ പറയുന്നുണ്ട്.

എന്നാല്‍ തന്റെ ഇഷ്ടം ദില്‍ഷയ്ക്ക് ഒരു ബാധ്യതയാവില്ലെന്നും ഡോക്ടര്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. വിവാഹത്തെ കുറിച്ച് പറയുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷോയില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം ആദ്യം ദില്‍ഷയോട് ഇതിനെ കുറിച്ച് സംസാരിക്കും. സൗഹൃദത്തിന് അപ്പുറത്തേയ്ക്ക് ഇല്ലെന്ന് പറയുകയാണെങ്കില്‍ പിന്നീടും വിവാഹവുമായി മുന്നോട്ട് പോകില്ലെന്നാണ് ഡോക്ടറിന്റെ പക്ഷം.

അതേസമയം വിട്ടുകളയാന്‍ താരം ഒരുക്കമല്ല, ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ അത് ജീവിതത്തില്‍ വന്നു ചേരുമെന്നും താരം ഇതിന് പിന്നാലെ പറയുന്നുണ്ട്
മാത്രമല്ല, ഇതിനോടകം തന്നെ റോബിന്‍ ദില്‍ഷയുടെ സഹോദരിയെ വിളിച്ചിട്ടുണ്ട്. രണ്ട് പ്രാവശ്യം വിളിച്ചിട്ടും കോള്‍ എടുത്തിട്ടില്ല. തിരികെ വിളിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഡോക്ടര്‍ റോബിന്‍. ദില്‍ഷയുടെ അഭിപ്രായം തേടിയതിന് ശേഷം വീട്ടുകാരോടൊപ്പം കോഴിക്കോട്ടേയ്ക്ക് യാത്ര പോകാന്‍ ഇരിക്കുകയാണ്. മറുപടി നെഗറ്റീവ് ആണെങ്കിലും ദില്‍ഷയുമായി നല്ല സൗഹൃദം തുടരുമെന്നും ഡോക്ടര്‍ റോബിന്‍ കൂട്ടിച്ചേര്‍ത്തു.

തുടക്കം മുതല്‍ തന്നെ ഡോക്ടറിന് ദില്‍ഷയെ ഇഷ്ടമായിരുന്നു. എല്ലാവര്‍ക്കും നല്ലത് വരണമെന്ന് വിചാരിക്കുന്ന ആര്‍ക്കും ദോഷം ചെയ്യാത്ത ആളാണ് ദില്‍ഷ. ഈ ഗുണമാണ് തുടക്കത്തില്‍ ആകര്‍ഷിച്ചത്. ആദ്യത്തെ സെല്‍ഫി ടാസ്‌ക്കില്‍ തന്നെ ദില്‍ഷ ഒരു പാവമാണെന്ന് മനസിലായി. അന്നുമുതല്‍ ഹൃദയത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഷോയില്‍ നിന്നുള്ള ഡോക്ടറിന്റെ അവിചാരിതമായ പടി ഇറക്കം ദില്‍ഷയെയും തളര്‍ത്തിയിട്ടുണ്ട്. നിറ കണ്ണുകളോടെയാണ് ഡോക്ടറെ ശനിയാഴ്ച ഹൗസില്‍ നിന്ന് യാത്രയാക്കിയത്. എന്നാല്‍ റോബിന്‍ പോയതോടെ ദില്‍ഷ ആകെ സ്മാര്‍ട്ടായിട്ടുണ്ട്. റോബിന് വേണ്ടി തന്നെ സ്‌ട്രോങ് ആയി നിലപാടുകള്‍ തുറന്നു പറയുന്നുണ്ട്. ആരോടും ഒരു വിട്ടുവീഴ്ചയില്ലാതെയാണ് ഇപ്പോള്‍ ഹൗസില്‍ നിന്ന് ഗെയിം കളിക്കുന്നത്.

ദില്‍ഷയുടെ ഈ മാറ്റം ഹൗസ് അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ബ്ലെസ്ലി മോഹന്‍ലാല്‍ എത്തിയ വാരാന്ത്യ എപ്പിസോഡില്‍ ഇത് സൂചിപ്പിക്കുകയും ചെയ്തു. നിലവില്‍ 9 പേരാണ് ഇപ്പോള്‍ ഹൗസിലുള്ളത്. റോബിനെ ഷോയിലേയ്ക്ക് മടക്കി കൊണ്ടു വരണമെന്നും ദില്‍ഷ ബിഗ് ബോസിനോട് പറയുന്നുണ്ട്. ദില്‍ഷയ്ക്ക് റോബിനോടുള്ളത് പ്രണയമാണോ സൗഹൃദമാണോ എന്ന് അറിയാന്‍ ഇനിയും ആരാധകര്‍ കാത്തിരിക്കണം. പ്രണയമാണെങ്കില്‍ മലയാളം ബിഗ് ബോസില്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കും. കാത്തിരുന്ന് കാണാം.

Previous articleജേർണലിസ്റ്റുകൾ കാരണമാണ് ഞങ്ങൾ പ്രണയിക്കാൻ തീരുമാനിച്ചത്: പാർവതിയും ജയറാം
Next article‘എന്ത് തേങ്ങയാണിത്!’ ഹിറ്റായി ഒരു തേങ്ങാ വിഭവം