സാന്ത്വനം 2 വില്‍ പഴയ താരങ്ങള്‍ ആരുമില്ല…രാജീവും ഉണ്ടാകില്ല!!

Follow Us :

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള ജനപ്രിയ പരമ്പരയായിരുന്നു സാന്ത്വനം. വലിയ താരനിര അണിനിരന്ന പരമ്പര പെട്ടെന്ന് അവസാനിപ്പിച്ചത് ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. നടി ചിപ്പി, ഗോപിക അനില്‍, രക്ഷാ രാജ്, സജിന്‍, രാജീവ് എന്നിവരാണ് പരമ്പരയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം സാന്ത്വനം 2 ഒരുങ്ങുന്നതായി അപ്‌ഡേറ്റുകളെത്തിയിരുന്നു. ആരാധകലോകം വന്‍ പ്രതീക്ഷയോടെയാണ് പരമ്പരയ്ക്കായി കാത്തിരിക്കുന്നത്.

പഴയ താരങ്ങള്‍ എല്ലാം ഒന്നിച്ചെത്തുന്ന സാന്ത്വനം കുടുംബം തന്നെയാകും രണ്ടാംഭാഗത്തിലെന്നാണ് ആരാധകര്‍ പ്രതീക്ഷിയ്ക്കുന്നത്. എന്നാല്‍ ആരാധകര്‍ക്ക് അല്പം നിരാശ സമ്മാനിക്കുന്ന അപ്‌ഡേറ്റുകളാണ് പുറത്തുവരുന്നത്. പുതിയ കഥയും പുതിയ കഥാപാത്രങ്ങളുമായി സാന്ത്വനം 2 എന്നു പറഞ്ഞാണ് പ്രൊമോ വീഡിയോ എത്തിയത്.

പരമ്പരയിലെ അഞ്ജലിയായെത്തിയ ഗോപികയാണ് പരമ്പരയെ കുറിച്ച് ആരാധകരെ നിരാശപ്പെടുത്തുന്ന അപ്‌ഡേറ്റ് പങ്കുവച്ചത്. സാന്ത്വനം രണ്ടാം ഭാഗത്തില്‍ ഞങ്ങള്‍ ആരുമില്ല. പുതിയ കഥയും പുതിയ കഥാപാത്രങ്ങളും ആണ്. അത് എന്തുകൊണ്ട് ആണ് എന്ന് ചോദിച്ചാല്‍ പുതിയ സ്റ്റോറി ആയിട്ട് തന്നെയാണ് അതിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നതെന്ന് താരം പറയുന്നു.

പ്രൊമോ വന്നപ്പോള്‍ രാജീവേട്ടന്‍ ഉണ്ടായിരുന്നു. രാജീവേട്ടന്‍ പ്രൊമോ ഷൂട്ടില്‍ ഉണ്ടായിരുന്നു എന്ന് അറിഞ്ഞിരുന്നു. പക്ഷെ ചേട്ടനും സീരിയലില്‍ ഉണ്ടാവില്ല. പുതിയ ടീമാണ്. അതില്‍ യാതൊരു വിഷമവും ഇല്ല. എല്ലാവരും നന്നായി ചെയ്യട്ടെ’ എന്നാണ് ഗോപിക പറയുന്നത്.