ഒരു സമയത്തു മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ടപെട്ട സീരിയൽ ആയിരുന്നു ‘കൈലാസനാഥൻ’. ഇപ്പോൾ ഇതിലെ മഹാദേവനായി അഭിനയിച്ച മോഹിത് റെയ്ന വിവാഹമോചനത്തിലേക്ക് എത്തുന്നു എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. തന്റെ ഇൻസ്റ്റാഗ്രാമിൽ നിന്നും ഭാര്യയുമായുള്ള വിവാഹ ചിത്രങ്ങൾ പോലും താരം നീക്കം ചെയ്യ്തിരിക്കുകയാണ്, ഈ ഒരു കാരണം ആണോ ഇങ്ങനൊരു വാർത്തക്ക് കാരണമെന്നും ആരാധകർ ചോദിക്കുന്നു.
എന്നാൽ താൻ വിവാഹമോചിതനാകാൻ പോകുന്നു എന്നുള്ള വാർത്തയിൽ താരം ഇതുവരെയും പ്രതികരിച്ചു എത്തിയിട്ടുമില്ല, തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചൊന്നും പറയാൻ താല്പര്യമില്ലാത്ത ആളാണ് മോഹിത് അതുകൊണ്ടാണ് താരം ഇതുവരെയും പ്രതികരിക്കാത്തത് എന്നും പറയുന്നു. മുൻപ് ഭാര്യ അതിഥി ശർമയെ കുറിച്ചു താരം അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു, അതുപോലെ താരത്തിന്റെ എന്ത് അഭിമുഖങ്ങളിലും താരവും ഭാര്യയുമാണ് പങ്കെടുക്കുന്നത് എന്നാൽ ഇപ്പോൾ അങ്ങനെയല്ല എന്നും പറയുന്നു ചില വാർത്തകളിൽ.
ഇരുവരും തങ്ങളുടെ പരിചയവും, പ്രണയവും, വിവാഹവും എല്ലാ കാര്യങ്ങളും ഒരു അഭിമുഖ്ത്തിൽ മുൻപ് തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇരുവരും വേർപിരിയുന്നു എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്, കൈലാസനാഥൻ എന്ന പരമ്പരയിലെ സതി ദേവിയായി മൗനി റോയ് ആയിരുന്നു അഭിനയിച്ചത്, ഇരുവരും തമ്മിൽ പ്രണയം ആയിരുന്നു എന്നുള്ള ഗോസ്സിപ്പുകളും മുൻപ് എത്തിയിരുന്നു. എന്നാൽ ഇരുവരും തങ്ങളുടേതായ ജീവിതപങ്കാളികളെ കണ്ടത്തിയിരുന്നു, കൈലാസനാഥൻ യെന്ന ഈ ഒരുപരമ്പര കൊണ്ട് തന്നെ മോഹിതിന്റെ കരിയർ തന്നെ മാറ്റിമറിഞ്ഞിരുന്നു.












