
ബാലയുമായുമൊന്നിച്ചുള്ള വിവാഹ ബന്ധത്തില്‍ താന്‍ അനുഭവിച്ച വേദനകള്‍ എല്ലാം ഓരോ വീഡിയോകളിലൂടെയും തുറന്ന് പറഞ്ഞുകൊണ്ടിരിയ്ക്കുകയാണ് ബാലയുടെ രണ്ടാം ഭാര്യ എലിസബത്ത് ഉദയൻ,തനിക്ക് വധ ഭീഷണി ഉണ്ട് എന്നതടക്കമുള്ള എലിസബത്തിന്റെ പല വെളിപ്പെടുത്തലുകളും ഞെട്ടലോടെയാണ് കേരളം കേട്ടത്. എന്നാൽ ഇപ്പോൾ താരം മുഖം കാണിക്കാതെ മറ്റു ചില കാര്യങ്ങള്‍ കൂടെ തുറന്ന് പറയുന്നു.തന്നെ മനപൂര്‍വ്വം അപായപ്പെടുത്താന്‍ ശ്രമിക്കുന്നു,കാറില്‍ യാത്ര ചെയ്യവേ മനഃപൂര്‍വം ആരോ തന്റെ കാറില്‍ മറ്റൊരു വണ്ടി കൊണ്ടുവന്ന് ഇടിച്ചു, കാര്യം അന്വേഷിക്കാനായി വണ്ടി നിര്‍ത്തിയപ്പോള്‍ വീണ്ടും ഇടിച്ചെന്നുമാണ് എലിസബത്ത് പറയുന്നത്.

അതിന് പുറമെ തന്നോട് വിശ്വാസ വഞ്ചന കാണിച്ചവര്‍ക്ക് എതിരെയാണ് എലിസബത്ത് പിന്നീട് സംസാരിക്കുന്നത്. ഞാനിപ്പോള്‍ രണ്ട് വര്‍ഷമല്ലേ ആയിട്ടുള്ളൂ അനുഭവിക്കാന്‍ തുടങ്ങിയിട്ട്, 14 വര്‍ഷങ്ങളായി അനുഭവിക്കുന്നു എന്ന് പറഞ്ഞവര്‍ എന്തുകൊണ്ട് ഇതൊന്നും നേരത്തെ പുറത്ത് പറഞ്ഞില്ല. ഇപ്പോള്‍ എനിക്ക് കിട്ടുന്ന സപ്പോര്‍ട്ടിനെ വിമര്‍ശിക്കാന്‍ അവര്‍ക്കെന്താണ് യോഗ്യത. ബാല വിഷയത്തില്‍ തന്നെ പിന്തുണച്ചെത്തിയ അമൃത സുരേഷിന്റെ സഹോദരി അഭിരാമിയെ പേരെടുത്ത് പറയാതെ എലിസബത്ത് വിമര്‍ശിക്കുകയാണ് എലിസബത്ത് ചെയ്തത്.
തന്നെ ആരും സപ്പോര്‍ട്ട് ചെയ്യണമെന്നില്ല, താന്‍ അനുഭവിച്ചത് ഇനിയാരും അനുഭവിക്കരുത് എന്നും എലിസബത്ത് വ്യക്തമാക്കി. എലിസബത്ത് പറയുന്നത്,ഇന്ന് ഞാന്‍ കാറില്‍ വരുന്ന സമയത്ത് ഒരാള്‍ ഒരു വണ്ടി കൊണ്ട് വന്നു ഞങ്ങളുടെ വണ്ടിയില്‍ ഇടിപ്പിച്ചു. ഇത് എന്നെ പേടിപ്പിക്കാന്‍ ആരെങ്കിലും ചെയ്തതാണോ എന്നൊന്നും അറിയില്ല. ഒരു തവണ ഇടിച്ചാല്‍ അറിയാതെ ചെയ്തതാണെന്ന് കരുതാം. ഇത് രണ്ട്-മൂന്ന് തവണ വന്നു ഇടിച്ചു. അതൊരു ചെറിയ വണ്ടിയായത് കാരണവും ഞങ്ങളുടെ വണ്ടിക്ക് കാര്യമായ കുഴപ്പമൊന്നും സംഭവിച്ചില്ല. അയാളുടെ ബമ്പര്‍ വന്നു ഞങ്ങളുടെ ടയറിന് മുകളില്‍ ആണ് ഇടിച്ചത്. ഒന്നുകില്‍ അയാള്‍ ബോധമില്ലാതെ ആണ് വണ്ടി ഓടിക്കുന്നത് അല്ലെങ്കില്‍ അതൊരു ഭീഷണി തന്നെയാണ്.
കുറച്ച് ദിവസമായി കടുത്ത മാനസിക വിഷമത്തില്‍ ആയത് കാരണം ആണ് വീഡിയോ ചെയ്യാതിരുന്നത്. ഞാന്‍ വീഡിയോ ചെയ്യുന്നത് എനിക്ക് നീതി കിട്ടും എന്ന് കരുതി അല്ല. മറിച്ച് ഞാന്‍ ചത്താലും ഇതൊക്കെ എല്ലാവരും അറിയണം എന്നുള്ളതു കൊണ്ടാണ്. എന്റെ ജീവന് ഭീഷണി ഉണ്ട്, എനിക്ക് മാത്രം അല്ല എന്റെ കുടുംബാംഗങ്ങളുടെ ജീവനും ഭീഷണിയുണ്ട്. ഈ സപ്പോര്‍ട്ടിന്റെ കണക്കൊന്നും പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കാന്‍ നോക്കണ്ട, എലിസബത്ത് പറയുന്നു.












