സൂപ്പര്താരങ്ങൾ പോലും ഇപ്പോൾ  70  വയസ്സ് കഴിഞ്ഞാലും നര പുറത്തുകാണിക്കുന്നില്ല!  എന്നാൽ താൻ അങ്ങനെയല്ല; കവിരാജ് 

മലയാള സിനിമാ, സീരിയൽ രംഗത്തു ഒരു സമയ൦ തന്റെ അഭിനയം കാഴ്ച്ചവെച്ച നടൻ ആയിരുന്നു കവി രാജ് ആചാരി,ഇപ്പോള്‍ ഭക്തി മാര്‍ഗത്തിലാണ്.ഇടയ്ക്ക് ക്ഷേത്രത്തിലെ പൂജാരിയായ കവിരാജിന്റെ ചില  വീഡിയോകൽ  വൈറലായി മാറിയിരുന്നു. സിനിമ ഉപേക്ഷിച്ച്  ഇങ്ങനൊരു ജീവിതം തിരഞ്ഞെടുത്തത് മകന് സുഖമില്ലാതെ വന്നതിന് ശേഷമാണെന്നാണ് കവിരാജ്   പറയുന്നു. തന്റെ  ജീവിതത്തിലെ ഓരോ അനുഭവങ്ങളാണ്  തന്നെ  അങ്ങനെ കൊണ്ട് എത്തിച്ചത് എന്നും നടൻ പറയുന്നു,  സ്‌ക്രീനില്‍ പ്രേക്ഷകര്‍ എങ്ങനെ കാണുന്നു എന്ന  ചട്ടക്കൂട് വിട്ടിട്ട് തൊണ്ണൂറ് ശതമാനം നടന്മാരും  ഇന്നും പുറത്ത് വരില്ല കവിരാജ് പറഞ്ഞു

രജനികാന്തിനെ പോലെ അപൂര്‍വ്വം പേരാണ് സ്വന്തം രൂപം പുറത്തു കാണിക്കുന്നത്, 70 വയസ്സ് കഴിഞ്ഞ സൂപ്പര്‍ താരങ്ങള്‍ പോലും നര പുറത്തുകാണിക്കാതെയാണ് ജീവിക്കുന്നത്. അവര്‍ക്കൊക്കെ നര കാണിക്കുന്നത് മടിയാണ്. ഇപ്പോഴും അങ്ങനെയാണ്, എന്നാൽ തനിക്ക് അങ്ങനെയല്ല,താൻ  ജീന്‍സും, ടീഷര്‍ട്ടും ഷൂവുമൊക്കെ ഇട്ടാല്‍ തനിക്ക് ശ്വാസം മുട്ടുൽ പോലെയാണ്. ഒരു കൂട്ടുകാരന്റെ കൈയ്യില്‍ നിന്ന് ഷൂസും മറ്റൊരു കൂട്ടുകാരന്റെ കൈയ്യില്‍ നിന്നും പാന്റും ബാഗുമൊക്കെ വാങ്ങിയാണ് താൻ ആദ്യമായി  ഷൂട്ടിങ്ങിന് പോകുന്നത്,

അതൊക്കെ ഇട്ട് നടക്കുമ്പോള്‍ അന്ന്തവള  നടക്കുന്നത് പോലെയാണ് തനിക്ക് തോന്നിയത്, പക്ഷേ ലൊക്കേഷനിൽ എത്തിയപ്പോൾ  ആരോ അത് ഭയങ്കര ഫ്രീക്ക് ലുക്ക്  ആണെന്നു പറഞ്ഞു. പക്ഷേ  താൻ സിനിമയിലെ  വേഷത്തിന് വേണ്ടി വേഷം കെട്ടിയതായിരുന്നു. തനിക്ക് അങ്ങനെ സിനിമാമോഹം ഇല്ലായിരുന്നു. അമ്മയുടെ കൂടെ പോയിട്ടാണ് ആദ്യമൊക്കെ സിനിമകള്‍ കണ്ടിരുന്നത് , കൂടുതല്‍ താന്  പങ്കെടുത്തിട്ടുള്ളത് മരണങ്ങളിലാണ്, ആദ്യം ചെറിയ പ്രായത്തില്‍  ഏറ്റവും  അടുപ്പമുള്ള സുഹൃത്തിന്റെ ആത്മഹത്യയാണ് വലിയ വേദനയുണ്ടാക്കുന്നത്. പിന്നെ അച്ഛന്റെ മരണവും  ഏറ്റവുമൊടുവില്‍ തന്റെ  കൂടപ്പിറപ്പിന്റെ മരണവും വേദനിപ്പിചു, സിനിമയില്‍ ചാന്‍സ് ചോദിച്ച് പോയിട്ടുണ്ട് കവിരാജ് പറയുന്നു .  ഇപ്പോൾ‌ കവിരാജ്  ക്ഷേത്രപൂജാരിയായി ജോലി ചെയ്യുകയാണ്.