
ഓവറിയും, ഗർഭപാത്രവും നീക്കം ചെയ്ത ശസ്ത്രക്രിയക്ക് ശേഷം താൻ നേരിട്ട ശാരീരിക മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ച് നടി മഞ്ജു പത്രോസ്.ഏറ്റവും നല്ല സ്ഥലത്താണ് എന്റെ സർജറി കഴിഞ്ഞത് എന്നായിരുന്നു ഞാൻ ഓർത്തത്. പക്ഷെ ആഫ്റ്റർ കെയർ വേണമെന്നൊന്നും എന്നോടാരും പറഞ്ഞില്ല. വലിയ കച്ചവടമാണ് ഇവിടെ നടക്കുന്നത്. എന്നാൽ സർജറി ചെയ്യാൻ ഭയങ്കര തിടുക്കമായിരുന്നു. ഇത് കഴിഞ്ഞാൽ പിന്നെ സൂപ്പറാണ്. പിരിയഡ്സ് ഇല്ല, എന്ത് സുഖമായി നടക്കാം എന്നാണ് എന്നോട് പറഞ്ഞത്.

എന്നാൽ അതായിരുന്നു എന്റെ ബലം എന്നത് സർജറി കഴിഞ്ഞപ്പോഴാണ് മനസിലായത്. ഒരു നിവൃത്തിയുണ്ടെങ്കിൽ ഇത് കളയരുത്. മരുന്ന് കൊണ്ട് മാറുമെങ്കിൽ മാറ്റിക്കളയണം. കാരണം അതിന് ശേഷം അനുഭവിക്കും. ഇപ്പോൾ ഞാൻ വിയർക്കുന്നുണ്ട്. സപ്ലിമെന്റ്സ് എടുത്തിട്ടും എനിക്കെന്റ് ചൂട് കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല. ഇനിയെങ്കിലും എന്നെ പോലുള്ള സ്ത്രീകൾ മണ്ടത്തരത്തിൽ പോയി ചാടരുത്. അഥവാ റിമൂവ് ചെയ്താലും ആഫ്റ്റർ കെയർ ചെയ്യണം. ഹോർമോൺ ട്രീറ്റ്മെന്റ് എടുക്കണം, മഞ്ജു പത്രോസ് പറയുന്നു.
എന്നാൽ ഡോക്‌ടർമാർ ഒന്നും പറഞ്ഞ് തന്നില്ല. എടുത്ത് കളഞ്ഞു, ഇനി പൊയ്ക്കോളാനാണ് പറയുന്നത്. അങ്ങനെയല്ല. നമ്മുടെ ബോഡി നിന്ന് പോയി. ഒന്ന് പൊട്ടിച്ചിരിക്കാൻ പറ്റിയിട്ടില്ല എനിക്കാ സമയത്ത്. എന്തിനാണ് ദേഷ്യപ്പെടുന്നതെന്നറിയില്ല. വഴിയിൽ കൂടെ ആരെങ്കിലും നടന്ന് പോകുന്നത് കണ്ടാലും ഞാൻ കരയുന്നു.മുറിച്ചെടുത്ത് മാറ്റാൻ എല്ലാവരും ഉണ്ട്. കാരണം രണ്ട് ലക്ഷം രൂപ കിട്ടും. ഒരു തരത്തിൽ കച്ചവടം തന്നെയാണ് ഇത് , അവർ പറയുന്നത് കാൻസർ വരില്ല, എടുത്ത് കളഞ്ഞോ എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണ് ഹോസ്പിറ്റലുകൾ.












