അദേഹവുമായിട്ടുള്ള ഒരു ഷേക്ക്ഹാൻഡ് ആണ് പിന്നെ എന്നെ നടനാക്കി മാറ്റിയത്! സർക്കാർ ജോലി കിട്ടി ഒരു ദിവസം മാത്രം ജോലി നോക്കി; മിഥുൻ രമേഷ്

ചലച്ചിത്രതാരം എന്നതിൽ ഉപരി അവതാരകന്‍ എന്ന നിലയിൽ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് മിഥുൻ രമേഷ്. ഇപ്പോൾ താരം തന്റെ ജീവിതത്തെപ്പറ്റിയും ,സിനിമയിലേക്ക് വന്ന കാലത്തെക്കുറിച്ചും ഒരു അഭിമുഖത്തില്‍ സംസാരിച്ച വാക്കുകളാണ് വീണ്ടും വൈറല്‍ ആകുന്നത്. സര്‍ക്കാര്‍ ജോലി കിട്ടിയെങ്കിലും ഒരു ദിവസം ജോലി നോക്കിയതിനുശേഷം താനത് രാജിവെച്ചെന്നാണ് നടന്‍ പറയുന്നത്. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജിന് അടുത്തുള്ള വീട്ടിലാണ് അച്ഛനും അമ്മയും ഞാനും അനിയനുമൊക്കെ താമസിച്ചിരുന്നത്.

അച്ഛന്‍ രമേഷ് പോലീസില്‍ ആയിരുന്നു ജോലി. മാത്രമല്ല ട്രിവാന്‍ഡ്രം ക്ലബ്ബില്‍ മെമ്പറായിരുന്നു അച്ഛന്‍. വേണു നാഗവള്ളിയും ബാലചന്ദ്രമേനോനും ഒക്കെ അച്ഛന്റെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് തച്ചോളി വര്‍ഗീസ് ചേകവര്‍ സിനിമ റിലീസ് ആവുന്നത്. അതിനുശേഷം ക്ലബ്ബില്‍ നടന്ന ഒരു പരിപാടിയില്‍ ലാലേട്ടനെ കണ്ടുമുട്ടി. അദ്ദേഹത്തിന് ഷേക്ക് ഹാന്‍ഡ് കൊടുക്കുകയും ചെയ്തു. ആ മാജിക്കാണ് പിന്നീട് എന്നെ നടനാക്കി മാറ്റിയത്. അന്നേ കടുത്ത മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു താൻ.

കോളേജ് കാലത്ത് ബൈക്കില്‍ പോകുമ്പോള്‍ പോലും ചെരിഞ്ഞിരിക്കുമായിരുന്നു. അച്ഛന്റെ സുഹൃത്തായ പിസി സോമന്‍ സാറാണ് ആദ്യമായി എന്നെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തുന്നത്.  കരിയറില്‍  താൻ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു  ദിലീപ് നായകനായിട്ടെത്തിയ വെട്ടം. സിനിമകള്‍ ഹിറ്റായി ഓടുന്ന ആ കാലത്ത് ജീവിതത്തില്‍ ചില സംഭവങ്ങളൊക്കെ നടന്നു. അതിലൊന്ന് അച്ഛന്റെ മരണം ആയിരുന്നു. ഡിവൈഎസ്പിഐ ജോലി ചെയ്യുന്നതിനിടെ പെട്ടെന്നാണ് അച്ഛന്‍ മരണപ്പെടുന്നത്.

അന്ന് സീരിയലിന് ഡെയ്‌ലി പെയ്‌മെന്റ് ആണ്, കിട്ടുന്ന കാശ് അമ്മയെ ഏല്‍പ്പിക്കും.അച്ഛന്‍ മരിച്ചതോടെ അദ്ദേഹത്തിന്റെ ജോലി എനിക്ക് കിട്ടി. അപ്പോഴേക്കും ഏഷ്യയിലെ ആദ്യ മലയാളം എഫ് എം ആയ ഹിറ്റ് എഫ്എമ്മില്‍ ജോലി ശരിയായി. ഒരു ദിവസം ഡ്യൂട്ടി എടുത്തതിന് ശേഷം ജോലിയില്‍ നിന്നും ലീവ് എടുത്തു. കല്യാണം ഉറപ്പിച്ചതിന് ശേഷമാണ് സര്‍ക്കാര്‍ ജോലി രാജി വെക്കുന്നത്. ആ തീരുമാനം തെറ്റായി പോയില്ല, താരം പറയുന്നു.