
പേളി മാണി ഷോയില്‍ വരുന്നവരെ ആരെയും പൊട്ടിച്ചിരിപ്പിക്കാതെ പേളി മാണി വിടാറില്ല. എത്ര വലിയ മസില് പിടിക്കുന്ന ആളുകളാണെങ്കിലും, അവരെ ചിരിപ്പിക്കാനുള്ള പൊട്ടത്തരങ്ങളും പേളി നേരത്തെ പ്ലാന്‍ ചെയ്യാറുണ്ടെന്നാണ് ആരാധകര്‍ക്കിടയിലെ സംസാരം. ഇപ്പോൾ പേളി മാണിയുടെ ഷോയില്‍ എത്തിയ സംവിധായകനും,നടനുമായ ഗൗതം വാസുദേവ മേനോനെ ചിരിപ്പിച്ച ഏതാനും വീഡിയോ ക്ലിപ്പുകളാണ് തമിഴ് സോഷ്യല്‍ മീഡിയ പേജുകളിലും വൈറലാവുന്നത്. പൊതുവെ ഗൗരവക്കാരനും മിതഭാഷിണിയുമാണ് ഗൗതം വാസുദേവ മേനോന് എന്നായിരുന്നു എല്ലാവരുടെയും വിചാരം.

യെന്നാൽ ചെറിയ ചില തമാശകള്‍ക്കും ഗൗതം വാസുദേവ മേനോനെ പൊട്ടിച്ചിരിപ്പിക്കാന്‍ കഴിയും എന്ന് പേളി മാണി തെളിയിച്ചു. അതും തന്റെ കുടുംബ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട്. മറ്റുള്ളവരെ പ്രണയിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന രംഗങ്ങളും പാട്ടുകാളുമാണ് ഗൗതം വാസുദേവ മേനോന് ചിത്രത്തിലുള്ളത്. ചെറുപ്പം മുതലേ ഞാന്‍ അതിന് അഡിക്ട് ആണ്. പ്രണയത്തിലായതിന് ശേഷം പ്രത്യേകിച്ചും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞങ്ങളുടെ ജീവിതത്തില്‍ ഗൗതം വാസുദേവ മേനോന്റെ സിനിമകളുടെ സ്വാധീനമുണ്ട് എന്ന് പറഞ്ഞപ്പോള്‍ ആണ്,
കല്യാണം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം, നാല് വയസ്സുള്ള കുട്ടിയോ എന്ന ചോദ്യം ഗൗതം ചോദിച്ചത്. ഞങ്ങളെ വളരെ ഫാസ്റ്റ് ആയിരുന്നു, നാലിനൊപ്പം, ഇപ്പോള്‍ ഒരു വയസ്സുള്ള കുട്ടിയും ഉണ്ട് എന്നായി പേളി. ആദ്യമൊക്കെ ഞങ്ങള്‍ ‘മിന്നലൈ’ പോലെയായിരുന്നു. പിന്നീട് ശ്രീനി പറയും, കാക്ക കാക്ക എന്ന്. അത് കഴിഞ്ഞ് ഞാന്‍ പറഞ്ഞു വാരണം ആയിരം എന്ന്. ഇപ്പോള്‍ രണ്ട് കുട്ടികള്‍ ഒക്കെയായി, വെന്ത് തണിന്തത് കാട് എന്ന അവസ്ഥയിലാണ്- പേളി മാണി പറഞ്ഞു. ഇതോടെയാണ് ഗൗതം വാസുദേവ മേനോന് ചിരി നിര്‍ത്താന്‍ കഴിയാതെയായത്.












