സീരിയൽ താരങ്ങളുടെ സംഘടന ആത്മക്ക് മറുപടിയുമായി പ്രേംകുമാർ

സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തം എന്ന വിമർശനം ഉന്നയിച്ചതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയ മലയാള ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ‘ആത്മ’ക്ക് മറുപടിയുമായി കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ.പ്രേംകുമാർ നടത്തിയ പരാമർശങ്ങൾക് എതിരെ നടനും മന്ത്രിയുമായ ഗണേഷ്‌കുമാർ രംഗത്ത് എത്തിയിരുന്നു .

സീരിയലുകളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും ഉള്ളടക്കം നന്നാക്കാൻ വേണ്ടിയാണ് വിമർശനം ഉന്നയിച്ചതെന്നും പ്രേം കുമാർ വ്യക്തമാക്കി. ആരുടേയും അന്നം മുടക്കിയില്ല. ഉള്ളടക്കം നന്നാക്കാനാണ് സീരിയലുകളെ വിമർശിച്ചത്. അഭിപ്രായ പ്രകടനം ഇനിയും തുടരും. ആരുടേയും അന്നം മുടക്കിയില്ല. കാള പെറ്റെന്നു കേൾക്കുമ്പോൾ കയർ എടുക്കരുതെന്നും തനിക്ക് എതിരായ ആത്മയുടെ തുറന്നകത്ത് കാര്യം അറിയാതെയുളളതാണെന്നും പ്രേംകുമാർ അഭിപ്രായപ്പെട്ടു.

ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്‍റെ പ്രതികരണം. സീരിയലുകൾക്ക് സെൻസറിങ്ങ് വേണമെന്നും പ്രേംകുമാർ അഭിപ്രായപ്പെട്ടിരുന്നു.ഇതിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു .പ്രേംകുമാർ വന്ന വഴി മറക്കുകയാണെന്നു വരെയുള്ള ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു മറ്റ് താരങ്ങൾ .

സിനിമയും സീരിയലും വെബ് സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് ​കൈകാര്യം ചെയ്യുന്നത്. അ‌ത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അ‌പചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല ​സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണം. എല്ലാ സീരിയലുകളെയും അ‌ടച്ചാക്ഷേപിക്കുകയല്ല. ‘കലാകാരന് അ‌തിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമയിൽ സെൻസറിങ് ഉണ്ട്.