
കന്യാദാനം എന്ന സീരിയലിലെ നായിക ഡോണ അന്ന ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ പ്രണയം വെളിപ്പെടുത്തിയത്.’സമയം അടുത്തു, ഇത് അവന്റെ തീരുമാനമാണ്, ഞങ്ങളുടെ പ്രണയവും, എന്നെന്നും ഒരുമിച്ച്’ എന്ന ക്യാപ്ഷനോടെയാണ് അന്ന് അന്ന ചിത്രങ്ങള്‍ പുറത്തുവിട്ടത്. ടോണി സിഗിമോനാണ് ഡോണയുടെ പങ്കാളി. ചിങ്ങക്കുട്ടി എന്ന ഡോണയുടെ യൂട്യൂബ് വെബ് സീരീസില്‍ ടോണിയും കൂടെ അഭിനയിച്ചിട്ടുണ്ട്. പ്രണയം വെളിപ്പെടുത്തിയതിന് ശേഷം ഇപ്പോള്‍ ഓരോ തവണയും ടോണിയ്‌ക്കൊപ്പമുള്ള പുതിയ ഓരോ ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ടിരിയ്ക്കുകയാണ് ഡോണ.

നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ അല്പം താമസിക്കും, കുറച്ച് ദൂരം കൂടെ കൊണ്ടു പോകാം എന്നാവാം ദൈവത്തിന്റെ തീരുമാനം, എന്നാണ് ഡോണ പങ്കുവെച്ച ഒരു ചിത്രത്തിന് നൽകിയ ക്യപ്ഷ്ൻ. ദൈവം എനിക്ക് വേണ്ടി തീരുമാനിച്ച ഏറ്റവും പെര്‍ഫക്ട് പ്ലാന്‍ ആണ് നീ’ എന്ന ക്യാപ്ഷനോടെയാണ് ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ടോണിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ അന്ന പങ്കുവച്ചിരിയ്ക്കുന്നത്. ഫോട്ടോയ്ക്ക് താഴെ ആശംസകളും സ്‌നേഹവും അറിയിച്ച് നിരവധി കമന്റുകളാണ് വരുന്നത്.
അതേസമയം, ഡോണ മിഴിയോരം എന്ന മ്യൂസിക് ആൽബത്തിലൂടെ കരിയർ ആരംഭിയ്ക്കുന്നത്.പിന്നീട് യൂട്യൂബ് വെബ് സീരീസുകളിലൂടെ സോഷ്യൽ മീഡിയയിൽ പരിചിതയായി. കൂടാണു എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. അജു വർഗീസിനും കാർത്തിക് ശങ്കറിനുമൊപ്പമുള്ള പലപ്പോഴും എന്ന ഹ്രസ്വ ചിത്രത്തിലെ നായികയായി.












