
സോളാർ തട്ടിപ്പ് കേസിൽ പിടിക്കപ്പെട്ടപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചു നടി ശാലു മേനോൻ. അന്ന് അമ്മയുടെയും, അമ്മൂമ്മയുടെയും സപ്പോർട്ട് എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് സ്വന്തമായി തന്റേടമൊക്കെ വന്നിട്ടുണ്ട്. ഒരു കലാകാരിയെയോ ,കലാകാരനെയോ ഒരിക്കലും തകർക്കാൻ കഴിയില്ല. അതും സത്യസന്ധമായി പോകുന്ന ആളാണെങ്കിൽ. പിന്നെ എല്ലാം സമയദോഷം കാരണം അനുഭവിക്കേണ്ടി വരുന്നു. എനിക്കൊരു പ്രശ്നം വന്നപ്പോളാണ് അതൊക്കെ മനസിലായത്. എന്നാലും സുഖമായി അതൊക്കെ തരണം ചെയ്ത് പോകാൻ പറ്റി.

വളരെ കുറച്ച് പേരെ പ്രശ്നം വന്നപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്നുള്ളൂ. ഒരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സ്നേഹമുളളവർ എന്ന് ഞാൻ മനസിലാക്കി. എനിക്കൊരു പ്രശ്നം വന്നപ്പോൾ പലരും എന്നെ ഒഴിവാക്കിയിരുന്നു. ഇതൊക്കെ കഴിഞ്ഞിട്ട് തന്നെ ഇപ്പോൾ പത്ത് പന്ത്രണ്ട് വർഷമായി.എന്നാൽ ഇപ്പോഴും ചിലരൊക്കെ ഇതൊക്കെ ഓർത്ത് വെച്ചിരിക്കുകയാണ്. ഒഴിവാക്കുന്നതിനെ നന്നായി മനസിലാക്കിയ ആളാണ് ഞാൻ. പ്രത്യേകിച്ചും എന്റെ കുടുംബത്തിൽ നിന്ന്.
എന്റെ പാരന്റ്സും ,പഠിപ്പിക്കുന്ന കുട്ടികളും ,അമ്മയുടെ ആങ്ങളയുമാണ്എനിക്ക് സപ്പോർട്ട് ചെയ്തത്. ഈ പ്രശ്നങ്ങൾക്ക് ശേഷം ഞാൻ പ്രോഗ്രാം ചെയ്തിരുന്നു. ഇങ്ങനെയൊക്കെ വന്ന ആളാണ്, അമ്പലത്തിൽ ചെല്ലുമ്പോൾ എന്തായിരിക്കും പ്രേക്ഷകരുടെ പ്രതികരണം എന്നൊക്കെ മനസിലുണ്ടായിരുന്നു. ആ സമയത്ത് നാൽപതോളം വേദികളിൽ പ്രോഗ്രാം ചെയ്തു. പക്ഷെ ഒരു പ്രശ്നവുമുണ്ടായില്ല. ഇപ്പോൾ കുറച്ച് കാലം എനിക്ക് കോൺടാക്ട് കൂടുതലുള്ളത് കാവ്യയുമാണ്. വളരെ നല്ല ബന്ധമാണ്. മാക്സിമം ഞങ്ങൾ വിളിക്കാറുണ്ട്, ശാലു മേനോൻ പറഞ്ഞു.












