
കല്യാണം കഴിഞ്ഞ് 32 വര്‍ഷങ്ങള്‍ ഞങ്ങള്‍ ഒന്നിച്ച് ജീവിച്ചു. ആ വിവാഹ ജീവിതത്തില്‍ എല്ലാ കുടുംബ ജീവിതത്തിലും ഉള്ളത് പോലെ ഒരു രണ്ട് രണ്ടര വര്‍ഷം വഴക്കൊക്കെ ഉണ്ടായിരുന്നു. പക്ഷേ ബാക്കി മുപ്പത് വര്‍ഷവും അത്രയേറെ പ്രണയത്തോടെയാണ് ഞങ്ങള്‍ ജീവിച്ചത്, ഡബ്ബിങ് ആർട്ടിസ്റ്റും,നടിയുമായ ശ്രീജ രവി പറയുന്നു, ഇന്നലെ കല്യാണം കഴിഞ്ഞത് പോലെയാണല്ലോ നിങ്ങള്‍ എന്ന് പലരും ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഒരേ കളര്‍ ഡ്രസ്സൊക്കെയായിരുന്നു ഞങ്ങള്‍ ധരിച്ചിരുന്നത്, അത്രയും പ്രണയമായിരുന്നു ഞങ്ങൾ തമ്മിൽ.

കൊവിഡ് കാലത്ത് അദ്ദേഹത്തെ നഷ്ടപ്പെടും എന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നാണ്. വളരെ നല്ല രീതിയില്‍ ഞാനും മകളും അദ്ദേഹത്തെ പരിപാലിച്ചിരുന്നു. പക്ഷേ നഷ്ടം എന്നെ സംബന്ധിച്ച് വളരെ വലുതാണ്.മനു എന്നായിരുന്നു ഞാൻ അദ്ദേഹത്തെ വിളിച്ചത്, രവീന്ദ്രനാഥ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.ആശുപത്രിയില്‍ കിടന്ന 23 ദിവസവും ഞാനും മകളും തന്നെയാണ് കൂടെ ഉണ്ടായിരുന്നത്. വാസ്തവത്തില്‍ കൊവിഡ് വന്ന് 14 ദിവസങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ചെയ്തപ്പോള്‍ രണ്ട് തവണയും നെഗറ്റീവ് ആയിരുന്നു. നാളെ വാര്‍ഡിലേക്ക് മാറ്റും, അത് കഴിഞ്ഞ് ഡിസ്ചാര്‍ജ് ആവും എന്നാണ് പറഞ്ഞിരുന്നത്.
പക്ഷേ ഹോസ്പിറ്റള്‍ അധികൃതര്‍ക്ക് എന്തൊക്കെയോ കൊവിഡ് പ്രൊട്ടോക്കോള്‍ ഉണ്ട്, അതിനാല്‍ ഐസിയുവില്‍ കൊണ്ടു പോകാതെ, വാര്‍ഡിലേക്ക് മാറ്റാന്‍ സാധിക്കില്ല എന്ന് പറഞ്ഞു.ഐസിയുവിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പേ തന്നെ അദ്ദേഹത്തിന് പെട്ടന്ന് ശ്വാസം മുട്ടല്‍ ഉണ്ടായി, പിന്നെ പതിയെ ഡോക്ടര്‍ നടന്ന് വന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി.ഒരു തരത്തിലുള്ള അറ്റന്‍ഷനുംഅവിടെ മനുവിന് കിട്ടുന്നുണ്ടായിരുന്നില്ല. ഓരോ തവണ പലതുമാണ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് പറഞ്ഞത്. കൊടുക്കുന്ന മെഡിസിന്റെ സൈഡ് എഫക്ട് ആണ്, ആരോഗ്യം തിരിച്ചുകിട്ടിയാല്‍ എല്ലാം മാറ്റിയെടുക്കാം എന്ന് പറഞ്ഞു. പക്ഷേ അങ്ങനെ മരുന്ന് കൊടുത്ത് കൊടുത്ത് അദ്ദേഹം പോയി, ശ്രീജ പറഞ്ഞു.












