അന്ന് ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചു! രക്ഷിച്ചത് രഞ്ജിനി ഹരിദാസ്, ജാൻമണി

കൊറോണ സമയത്തുണ്ടായ ബിസിനസ് നഷ്ടം കാരണം തനിക്ക് എല്ലാം നഷ്ടമായി,അന്ന് താന്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു, രഞ്ജിനി ഹരിദാസാണ് തന്നെ അന്ന് രക്ഷിച്ചത് ജാന്‍മണി പറയുന്നു. അത് ഓര്‍ക്കാതിരിക്കുന്നതാണ് നല്ലത്. ആളുകള്‍ ഒരു സൈഡ് മാത്രമേ കാണുകയുള്ളൂ. എനിക്ക് കുറേ ബുദ്ധിമുട്ടുകള്‍ ഇപ്പോഴും ഉണ്ട്. വന്ന സമയം മുതല്‍ എന്റെ കൈ പിടിച്ച് വഴി കാണിക്കാന്‍ ആരും ഉണ്ടായിട്ടില്ല, നിങ്ങൾ ഇങ്ങനെ പോകണം എന്ന് പറയാന്‍ ആരുമുണ്ടായിരുന്നില്ല.

ഞാന്‍ സ്വന്തമായിട്ടാണ് എല്ലാം ചെയ്തത്. ജീവിതത്തില്‍ രണ്ട് മൂന്ന് പേര്‍ എന്റെ കൂടെയുണ്ട്. അതില്‍ ഞാന്‍ സന്തുഷ്ടയാണ്. അസമില്‍ എന്റെ ചേച്ചി എല്ലാത്തിനും കൂടെയുണ്ടായിരുന്നു. ഇവിടെ വന്ന ശേഷം എനിക്ക് കൂടെ എല്ലായിപ്പോഴും രഞ്ജിനി ചേച്ചി ഉണ്ടായിട്ടുണ്ട്. പിന്നെ രണ്ട് മൂന്ന് സുഹൃത്തുക്കളുണ്ട്. ഇതൊരു കുടുംബമാണ്. കൊറോണയുടെ ഒരു മാസം മുമ്പാണ് ഞാന്‍ ബ്രൈഡല്‍ ബുട്ടീക് തുടങ്ങുന്നത്. മാര്‍ച്ച് 23 ആയപ്പോഴേക്കും ലോക്ക്ഡൗണ്‍ ആയി. എന്റെ സേവിംഗ്സ് മുഴുവന്‍ പോയി. മൊത്തം പോയി. ലോക്ക്ഡൗണ്‍ കഴിഞ്ഞപ്പോള്‍ തിരിച്ചു പിടിക്കാന്‍ പറ്റിയില്ല. പാര്‍ട്ണേഴ്സുമായി പ്രശ്നമായി. സെറ്റില്‍മെന്റും കേസുമായി തലവേദനയായി.

എന്റെ കസ്റ്റമേഴ്സ് കൂടുതലും വിദേശത്തുള്ളവരായിരുന്നു. പക്ഷെ അവര്‍ ഇവിടെ വന്ന് കല്യാണം കഴിക്കുന്നത് നിന്നു. അങ്ങനെ ക്ലൈന്റ്സിന്റെ ആ സെക്ഷന്‍ തന്നെ പോയി. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകള്‍ ഇല്ലാതായി. എന്റെ 300 ലധികം കല്യാണങ്ങളാണ് ക്യാന്‍സല്‍ ആയിപ്പോയത്. ആ സമയത്ത് രഞ്ജിനി ചേച്ചി ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരുപക്ഷെ ആത്മഹത്യ ചെയ്തേനെ. എല്ലാ രാത്രിയും ഇരുന്ന് കരയും. കുറേ ആളുകള്‍ എന്നെ സഹായിച്ചിട്ടുണ്ട്.എന്നാൽ ചിലർ എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. മൂന്ന് നാല് കേസാണ് എന്റെ തലയില്‍ വന്നത്. ഞാന്‍ ദൈവ വിശ്വാസിയാണ് ബിഗ് ബോസിന് ശേഷമാണ് ജീവിതം സെറ്റായത് ജാൻമണി പറയുന്നു.