
നടൻ ഉല്ലാസ് പന്തളം രണ്ടാമതും വിവാഹിതനായി. ഇന്ന് രാവിലെയായിരുന്നു വിവാഹം. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ദിവ്യയാണ് ഉല്ലാസിന്റെ വധു. വിവാഹത്തിന്റെ ചിത്രങ്ങള്‍എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിനുണ്ടായിരുന്നത്. ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ഉല്ലാസിന്റെ രണ്ടാം വിവാഹമാണിത്. ഒരു വര്‍ഷം മുമ്പായിരുന്നു ഉല്ലാസിന്റെ ആദ്യ ഭാര്യ മരണപ്പെടുന്നത്. ആദ്യ ബന്ധത്തിൽ ഇന്ദുജിത്ത് സൂര്യജിത്ത് എന്ന രണ്ട് ആൺമക്കളുണ്ട്.

ഉല്ലാസിന്റെ വിവാഹ ചിത്രങ്ങൾക്ക് താഴെ നിരവധി കമെന്റുകളാണ് എത്തുന്നത്,അതിൽ പോസിറ്റീവും, നെഗറ്റീവുമായ കമെന്റുകളുണ്ട് , ഉല്ലാസിന്റെ ആദ്യ ഭാര്യ മരിച്ച് ഒരു കൊല്ലം കഴിഞ്ഞതും രണ്ടാമതും വിവാഹം കഴിച്ചതിനെയാണ് ചിലർ വിമര്‍ശിക്കുന്നത്. വീടിന്റെ ഒന്നാം നിലയില്‍ തൂങ്ങിമരിച്ചനിലയിലാണ് ആശയെ കണ്ടെത്തുന്നത്. മക്കളുടെ നിലവിളി കേട്ട് വന്ന് നോക്കിയപ്പോഴായിരുന്നു ആശയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പുതിയ വീടൊക്കെ വച്ച് സന്തോഷത്തോടെയുള്ള ജീവിതത്തിലേക്ക് കടന്നപ്പോഴായിരുന്നു ആ അപ്രതീക്ഷിതമായ സംഭവം

ഭാര്യയുടെ ചേതനയറ്റ ശരീരത്തിന് അരികില്‍ നിന്നു കരയുന്ന ഉല്ലാസിന്റെ ദൃശ്യങ്ങള്‍ അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യയെ വീട്ടില്‍ കാണാനില്ലെന്ന് ഉല്ലാസ് പന്തളം അറിയിച്ചതിന് പിന്നാലെ പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് തൂങ്ങിനില്‍ക്കുന്നനിലയില്‍ ആശയെ കണ്ടെത്തിയത്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സില്‍ എത്തിയതോടെ താരമായി മാറുകയായിരുന്നു. അധികം വൈകാതെ സിനിമയിലുമെത്തി. കോമഡി തന്നെയായിരുന്നു സിനിമയിലും ഉല്ലാസിന് കയ്യടി നേടിക്കൊടുത്തത്. കൗണ്ടറുകളിലൂടേയും തന്റെ വേറിട്ട ഡാന്സിലൂടേയുമൊക്കെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് ഉല്ലാസ് പന്തളം











