
മിനിസ്‌ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപോലെ അഭിനയം കാഴ്ചവെച്ച നടിയാണ് വീണ നായർ, ഇപ്പോൾ താരം തനിക്കെതിരെ എത്തുന്ന ബോഡി ഷെയിമിങ്ങ്നെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിനെ നൽകിയ അഭിമുഖത്തിൽ. ബോഡി ഷെയിമിങ്ങ് സ്ഥിരം കിട്ടാറുള്ളതാണ്. വണ്ണം ഉള്ളതിനാല്‍ സാരി ഉടുക്കുമ്പോഴും അല്ലാതെയുമൊക്കെ മോശം പറയുന്നവരുണ്ട്. ആ ശീലം പലര്‍ക്കും നിര്‍ത്താന്‍ പറ്റുന്നില്ല. അവരിങ്ങനെ പറഞ്ഞ് കൊണ്ടേയിരിക്കും. നാട്ടിലുള്ളവരുമൊക്കെ നിനക്ക് ഇതെന്തൊരു വണ്ണമാണ്, നീ ഇതെന്താ കഴിക്കുന്നതെന്ന് ചോദിക്കുമായിരുന്നു, നടി പറയുന്നു.
വേറെ ചിലര്‍ നീ ഇതേത് റേഷന്‍ കടയിലെ ചോറാണ് കഴിക്കുന്നതെന്ന് ചോദിക്കും. പണ്ടത് തമാശ പോലെയായിരുന്നെങ്കില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പബ്ലിക്ക് ആയി ചോദിക്കാന്‍ തുടങ്ങി. അതിടുന്നവര്‍ക്ക് പ്രത്യേകമായൊരു സുഖം കിട്ടുന്നുണ്ട്. ഇങ്ങനെ വണ്ണം ഉണ്ടെന്ന് കരുതി എനിക്ക് പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ഞാന്‍ ചെറുപ്പം മുതലേ ഗുണ്ടുമണിയാണ്. രണ്ട് മൂന്ന് വര്‍ഷം മുന്‍പ് ഇരുപത് കിലോ കുറച്ചപ്പോഴായിരിക്കും എന്നെ മെലിഞ്ഞതായി എല്ലാവരും കണ്ടിട്ടുണ്ടാവുക.
സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ വണ്ണത്തിന്റെ പേരില്‍ ഒരുപാട് പരിഹാസം നേരിടേണ്ടതായി വന്നിട്ടുണ്ട്. പറയുന്നവര്‍ പറയട്ടെ, എന്നേ വിചാരിക്കുന്നുള്ളു. ഇങ്ങനെയൊന്നും കളിയാക്കാന്‍ പാടില്ലെന്ന് ഒരു നിയമമോ ,സംവിധാനമോ ഇവിടെ വരുമോ? സാധ്യതയുണ്ടെന്ന് ഒരിക്കലും എനിക്ക് തോന്നുന്നില്ല വീണ പറഞ്ഞു. അതേസമയം ആദ്യം മിനിസ്‌ക്രീനിലും പിന്നീട് സിനിമയിലും അഭിനയിച്ച പ്രേക്ഷക പ്രശംസ നേടിയ നടിയാണ് വീണ നായര്‍. വെള്ളിമൂങ്ങ എന്ന സിനിമയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ കഥാപാത്രമാണ് വീണയുടെ കരിയറില്‍ വലിയ വഴിതിരുവായത്.











