റേറ്റിംഗിന് വേണ്ടി ഞങ്ങളോട്  നെറികേടാണ് ചാനല്‍ കാണിച്ചത്!  റിയാലിറ്റി ഷോയെ വിമർശിച്ചു ശൈത്യ സന്തോഷ് 

Follow Us :

മിനിസ്‌ക്രീനിലൂടെ ശ്രദ്ധ നേടിയ  ശൈത്യ സന്തോഷും  അമ്മ ഷീനയും, റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട ചില   വാർത്തകളിൽ എത്തിയിരുന്നു . അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന അമ്മയും ,മകളും എന്ന റിയാലിറ്റി ഷോയിലെ അഞ്ചാം സ്ഥാനം നിരസിച്ചതിന്റെ പേരില്‍ ഇരുവരും വിവാദ താരങ്ങളായി മാറിയിരുന്നു , സ്വാസിക വിജയ് ആയിരുന്നു പരിപാടിയുടെ അവതാരിക നടി ശ്വേതാ മേനോൻ വിധി കർത്താവായും ഈ പരിപാടിയിൽ എത്തിയിരുന്നു,  ഇപ്പോൾ ഇവർ പങ്കെടുത്ത റിയാലിറ്റി ഷോയുടെ നടത്തിപ്പുകാരായ ചാനലിനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ശൈത്യ സന്തോഷും അമ്മ ഷീനയും. തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയിലൂടെയായിരുന്നു ഇവരുടെ  പ്രതികരണം

ചാനലില്‍ നിന്നും പണം വാങ്ങിയവരും ചാനലിന്റെ ആളുകളും തന്നെയാണ് ഞങ്ങളുടെ ഈ  വീഡിയോയ്ക്ക് താഴെ  നെഗറ്റീവ് കമന്റുകളിടുന്നത്.യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ രണ്ടാം ദിവസം പിന്‍വലിച്ചു. പോസിറ്റീവ് കമന്റുകള്‍ അനുവദിക്കാതെ നെഗറ്റീവ് കമന്റുകള്‍ മാത്രമാണ് വീഡിയോയില്‍ അനുവദിക്കുന്നത്, ഞങ്ങളാരെയും  തല്ലാനും കൊല്ലാനും മോഷ്ടിക്കാനും പോയിട്ടില്ല. ഇപ്പോഴും കാണുന്ന അമ്മമാരും മറ്റും പറയുന്നത് ഒന്നാം സ്ഥാനം കിട്ടാതെ പോയതില്‍ വിഷമമുണ്ടെന്നാണെന്നാണ്. എന്തുകൊണ്ട് അഞ്ചാം സ്ഥാനം  വേണ്ട എന്ന് പറഞ്ഞത് ചാനല്‍ ടെലികാസ്റ്റ് ചെയ്തില്ല. അതിനാലാണ് തങ്ങൾ ഇന്റര്‍വ്യു നല്‍കിയത്. പക്ഷെ അത് ആളുകളിലേക്ക് എത്തിയില്ല. ഡിലീറ്റാക്കിയ  വീഡിയോയിലായിരുന്നു തങ്ങൾ അതിന്റെ കാരണം പറഞ്ഞത്. എന്തുകൊണ്ട് ട്രോഫി നിരസിച്ചുവെന്ന് ഇറങ്ങി പോരും മുമ്പ് തങ്ങൾ പറഞ്ഞിരുന്നു. അവിടെ നടന്നതൊരു ഡാന്‍സ് റിയാലിറ്റി ഷോ ആയിരുന്നുവെന്നും അതില്‍ വിജയിക്കാന്‍ തങ്ങള്‍ അര്‍ഹരല്ലെന്നുമാണ് പറഞ്ഞത്.

ഞങ്ങളുടെ ഭാഗത്തു തെറ്റില്ലെങ്കില്‍ അവര്‍ എന്തിന് അത് കാണിക്കാതിരിക്കണം , അഹങ്കാരിയായ അമ്മയും മകളുമെന്ന് കമന്റിടുന്നവര്‍  നടന്ന സംഭവത്തിന്റെ സത്യാവസ്ഥ എന്തെന്ന് അറിയുന്നില്ല, ഞങ്ങളെ തളർത്താൻ മാത്രമാണ് ഇങ്ങനെ ചെയ്യ്തത്, ശ്വേതാജിയെയോ സ്വാസികയെയോ തെറിവിളിച്ചിട്ടില്ല. സമാധാനപരമായി തങ്ങള്‍ക്ക് വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോയതാണ്. അവര്‍ക്ക് തരാനുള്ളത് പോലെ തങ്ങൾക്ക്  നിരസിക്കാനും അവകാശമുണ്ട്. സെല്‍ഫ് റെസ്‌പെക്ട് ഉള്ളതു കൊണ്ടാണ് അങ്ങനെ ചെയ്തത് , ഔട്ട് ഡോര്‍ ടാസ്‌ക് ആയി തന്നത് പച്ചക്കറി കച്ചവടമായിരുന്നു. അഞ്ഞൂറ് രൂപ തന്നിട്ട് പച്ചക്കറി കച്ചവടം നടത്തി ലാഭമുണ്ടാക്കുക എന്നതായിരുന്നു ടാസ്‌ക്. ഇതിനിടെ ഒരു ഓട്ടോറിക്ഷ ഡ്രൈവറേയും, മദ്യപാനി യെയും  ചാനല്‍ ഒരുക്കിയിരുന്നു. ഞങ്ങൾക്ക് അതറിയില്ലായിരുന്നു, ടാസ്‌കിനിടെ പ്രശ്‌നങ്ങളുണ്ടാക്കാനാണ് അവരെ കൊണ്ടു വന്നത്. എങ്കിലും അതിനെയൊക്കെ മറി കടന്ന് ലാഭമുണ്ടാക്കി. ജഡ്ജ്‌മെന്റിന്റെ സമയത്താണ് അവര്‍ ചാനലിന്റെ ആളുകളായിരുന്നുവെന്ന് തങ്ങൾ അറിയുന്നത് പോലു൦  .  ആ വന്നവര്‍ ആര്‍ട്ടിസ്റ്റുകളാണെന്ന കാര്യം പറഞ്ഞിരുന്നില്ല. അതിനാല്‍ പ്രേക്ഷകര്‍ അറിഞ്ഞില്ല. ആ ഓട്ടോക്കാരന്‍ ശരിക്കും ഓട്ടോക്കാരനുമാണ്. അയാളെ അടുത്തറിയുന്നവര്‍ കരുതുക ഇവന്‍ ശരിക്കും ഇതുപോലെയാണോ എന്നാകും. തങ്ങള്‍ക്ക് പരിചയമുള്ളൊരു ആര്‍ട്ടിസ്റ്റ് പറഞ്ഞൊരു കാര്യമുണ്ട്. ഒരു ടാസ്‌കിനിടെ, മത്സരാര്‍ത്ഥിയോട് 5000രൂപ തരാം ഹോട്ടലിലേക്ക് പോരുമോ എന്ന് ചോദിപ്പിച്ചു. എന്നാല്‍ അയാളെ കാശു കൊടുത്ത് അഭിനയിപ്പിക്കാന്‍ കൊണ്ടു വന്നതാണെന്ന് വെളിപ്പെടുത്തിയില്ല .അത് വലിയ വിഷമമായെന്നാണ് ആ ആര്‍ട്ടിസ്റ്റ് പറഞ്ഞത്. റേറ്റിംഗിന് വേണ്ടി നെറികേടാണ് ചാനല്‍ കാണിച്ചത്. മകളുടെ മുന്നില്‍ വച്ചാണ് അമ്മയോട് അങ്ങനെ ചോദിക്കണമെന്ന് പറഞ്ഞത്. അപ്പോള്‍ തന്നെ മനസിലാക്കാം ഷോയുടെ നിലവാരമെന്തെന്ന്. ഒടുവില്‍ ആ ഒരു പ്രശ്നം പരിഹരിക്കാൻ യഥാര്‍ത്ഥ പോലീസ് എത്തി ശൈത്യ യും അമ്മയും പറഞ്ഞു