‘സണ്ണി ലിയോണിനെ പറ്റിച്ചു’ എംടിഎംഎയുമായി അറസ്റ്റിൽ’ ; വ്യാജ വർത്തകളെപ്പറ്റി ഷിയാസ് കരീം

നടനും മോഡലുമായ ഷിയാസ് കരീമിന്റെ പേരില്‍ നിരവധി ആരോപണങ്ങളാണ് അടുത്ത കാലത്തായി ഉയര്‍ന്ന് വന്നത്. ഇതിനിടയില്‍ നടന്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഒരു സ്ത്രീ രംഗത്ത് വന്നും വലിയ വാര്‍ത്തയായി. ഇതിനിടയിലാണ് താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് പറഞ്ഞ് ഷിയാസ് രംഗത്ത് വരുന്നത്. തന്റെ പ്രതിശ്രുത വധുവിനെ പുറംലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയ ഷിയാസ് കരീം ഇപ്പോള്‍ തന്റെ വിവാഹത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് തന്റെ  കാമുകിയോട് തന്റെ പ്രശ്‌നങ്ങളെ പറ്റി പറഞ്ഞതിനെ കുറിച്ചും ഷിയാസ് വെളിപ്പെടുത്തിയത്. ആരൊക്കെ എന്തൊക്കെ പ്രശ്‌നമുണ്ടാക്കിയാലും ഞാനിവിടെ തന്നെയുണ്ടാവും. സിനിമയില്‍ അഭിനയിക്കും. എന്റെ ആഗ്രഹങ്ങള്‍ നിറവേറ്റിയിട്ടേ ഞാന്‍ ഈ ഭൂമിയില്‍ നിന്ന് പോവുകയുള്ളു. അങ്ങനൊരു ആത്മവിശ്വാസം എനിക്കുണ്ട്. നിലവില്‍ എന്റെ പേരില്‍ കൊലപാതകകുറ്റം മാത്രമേ വരാത്തതായി ഉള്ളു. ബാക്കിയെല്ലാം വന്നു. എംടിഎംഎയുമായി നടന്‍ ഷിയാസ് ബാംഗ്ലൂരില്‍ അറസ്റ്റില്‍ എന്ന പേരില്‍ വാര്‍ത്ത വന്നു. ആ സമയത്ത് കറക്ട് ഞാന്‍ ബാംഗ്ലൂരിലുമാണ്. ഇത് ചോദിച്ച് എന്നെ ഒരുപാട് പേര്‍ വിളിച്ചു. നിനക്ക് ഇത് ആവശ്യമാണെന്നാണ് ചിലര്‍ പറഞ്ഞത്. പിന്നെ സണ്ണി ലിയോണിനെ പറ്റിച്ചു എന്നൊരു ആരോപണവും ഉണ്ടായി. ഷിയാസ് എന്ന് പറയുന്ന വേറേ എതോ ആളാണ്.

സിനിമയിലെ സീരിയലിലോ ഒരു തവണ അഭിനയിച്ചവരെ പോലും നടനെന്നാണ് വിശേഷിപ്പിക്കുക. അങ്ങനെ ആരോ ആയിരുന്നു അത്. ഏതോ ഭാഷയിലുള്ള നടന്‍ ഷിയാസാണ് ഇതിന് പിന്നില്‍. സമയം ശരിയല്ലെങ്കില്‍ അങ്ങനെ ഒക്കെ സംഭവിക്കുമെന്നും ഷിയാസ് പറയുന്നു. തന്റെ വിവാഹത്തെ കുറിച്ചും അഭിമുഖത്തില്‍ ഷിയാസ് സംസാരിച്ചിരുന്നു. ‘അറേഞ്ച്ഡ് ആയിട്ടുള്ള വിവാഹം തന്നെയാണിത്. ഇനി വേണം ലവ് ചെയ്യാന്‍. എനിക്ക് പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടപ്പോള്‍ ഞാന്‍ അവരുടെ വീട്ടില്‍ പോയി ചോദിച്ചു. സത്യത്തില്‍ എന്നെ അവര്‍ക്ക് അറിയില്ലായിരുന്നു. ഒരു ഇവന്റില്‍ വച്ചാണ് പെണ്‍കുട്ടിയെ കാണുന്നത്. ഇഷ്ടപ്പെട്ടപ്പോള്‍ പോയി ചോദിക്കുയായിരുന്നു. അവള്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഡല്‍ഹിയിലാണ്. തൊടുപുഴയാണ് വീട്. എന്റെ ജീവിതത്തിലുള്ള പ്രശ്‌നങ്ങളെ പറ്റി എല്ലാം ഞാന്‍ അവളോട് പറഞ്ഞിരുന്നു. അതൊക്കെ കേട്ടതിന് ശേഷം ടെന്‍ഷന്‍ അടിക്കേണ്ടെന്നും എല്ലാം ഫേസ് ചെയ്യാന്‍ തയ്യാറാണെന്നുമാണ് അവള്‍ പറഞ്ഞത്.

ഞാന്‍ വേറൊരു സ്ത്രീയോട് ഒരു സ്ത്രീയെ പറ്റിയാണ് കുറ്റം പറയുന്നത്. പക്ഷേ എന്റെ ഭാഗമാണ് ഞാന്‍ അവളോട് പറഞ്ഞത്. അതൊക്കെ സത്യമായി തന്നെ പറഞ്ഞു. ഇനി എന്തേലും സംശയമുണ്ടെങ്കില്‍ ഉമ്മയോട് ചോദിച്ചോളൂ, ഉമ്മയ്ക്ക് എല്ലാം അറിയാമെന്നും പറഞ്ഞെങ്കിലും അതിന്റെ ആവശ്യമില്ല, നിങ്ങളെ തന്നെയാണ് വിശ്വാസമെന്നാണ് അവള്‍ പറഞ്ഞത്. ഞാനെങ്ങനെ തുടങ്ങി, എവിടെ എത്തി എന്നൊക്കെ അവളോട് വിശദമായി പറഞ്ഞു. അവള്‍ക്ക് ഇരുപത്തിയാറ് വയസുണ്ട്. ഡോക്ടറാണ്. വിദ്യാഭ്യാസം ഉണ്ട്. തീരുമാനം എടുക്കാന്‍ പുരുഷന്മാരെക്കാളും സ്ത്രീകള്‍ക്കാണ് കഴിവ് കൂടുതല്‍. അവളും അങ്ങനെയാണ് ഈ തീരുമാനം എടുത്തതെന്ന് ഷിയാസ് പറയുന്നു. ഇപ്പോള്‍ എന്നെ പറ്റിയുള്ള വാര്‍ത്തകളൊക്കെ ഞങ്ങള്‍ വളരെ സില്ലിയായിട്ടാണ് എടുക്കുന്നത്. ഇതൊക്കെ പറഞ്ഞാണ് ഞങ്ങള്‍ ചിരിക്കുന്നത്. പ്രണയം മുന്‍പും ഉണ്ടായിട്ടുണ്ട്. എല്ലാം സീരിയസ് റിലേഷന്‍ഷിപ്പ് തന്നെയാണ്. തമാശയ്ക്ക് വേണ്ടി ആര്‍ക്കും വാക്ക് കൊടുക്കാറില്ല. ആ വ്യക്തിയുമായി മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് മനസിലായതോടെ അതില്‍ നിന്നും പിന്മാറുകയാണ് ഞാന്‍ ചെയ്തത്. അല്ലാതെ ശത്രുതയോടെ ഒഴിവാക്കിയതൊന്നുമല്ലെന്നും ഷിയാസ് വ്യക്തമാക്കുന്നു.