
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ലോകകപ്പിലേക്ക് നയിച്ച സ്മൃതി മന്ദാന്ന വിവാഹിതയാകുന്നു. ഹൽദി ചടങ്ങുകളുടെ ദ്രിശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ക്രിക്കറ്റ് ഏകദിന ലോക കിരീടത്തിന്റെ മധുരത്തിൽ നിൽക്കുമ്പോഴാണ് ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്ക് കാപ്റ്റൻ സ്മൃതി മന്ദാന്ന കടക്കുന്നത്.
സഹതാരത്തിൻ്റെ ഹൽദി ആഘോഷത്തിൽ പങ്കെടുക്കാൻ വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമംഗങ്ങളും എത്തിയിരുന്നു. വാദ്യമേളങ്ങൾക്കൊപ്പം താരങ്ങൾ ഒന്നിച്ച് നൃത്തം ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്.
പാലാഷ് മുച്ചൽ സ്മൃതിയെ പ്രൊപ്പോസ് ചെയ്ത വീഡിയോ വന്നതിനു പിന്നാലെ ഇപ്പോൾ ഹൽദി ആഘോഷത്തിന്റെ വീഡിയോ പങ്കിട്ടിരിക്കുകയാണ് സ്മൃതി മന്ദാന്നയും പാലാഷ് മുച്ചലും. മ്യൂസിക് കമ്പോസറും ഫിലിം മേക്കറുമായ പാലാഷും ക്രിക്കറ്റർ സ്മൃതിയും വർഷങ്ങളായി പ്രണയത്തിൽ ആയിരുന്നു. അടുത്തിടെ ഒരു വാർത്താ സമ്മേളനത്തിനിടെ സ്മൃതി ഇൻഡോറിന്റെ മരുമകളാകുമെന്ന് പലാഷ് മുച്ചൽ പ്രഖ്യാപിച്ചിരുന്നു.
ഹൽദി ചടങ്ങുകൾ സ്മൃതിയുടെ ജന്മനാടായ മഹാരാഷ്ട്രയിലെ സംഗ്ലിയിൽ വെച്ചാണ് നടന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സുഹൃത്തുക്കള്‍ക്കും അടുത്ത ബന്ധുക്കൾക്കും മാത്രമായിരുന്നു ക്ഷണം. നാളെ നവംബർ 23 ഞായറഴ്ച്ചയാണ് ഇവരുടെ വിവാഹം.











