സിനിമകളിലും സീരിയലുകളിലും എല്ലാം സജീവമായ താര കല്യാണ്‍ ഇപ്പോൾ ഭര്‍ത്താവ് രാജ റാമിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ആരധകരുമായി ,ഇപ്പോൾ ജീവിച്ചിരുന്നുവെങ്കില്‍ രാജന് ചേട്ടന് ഇന്ന് 60 വയസ്സാകുമായിരുന്നു താര കല്യാണ്‍ പറയുന്നു,അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ഈ ദിവസം ഞങൾ ആഘോഷമാക്കിയേനെ , എന്റെ ജീവിതത്തില്‍ എനിക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും തന്ന മനുഷ്യനാണ് അദ്ദേഹം. താൻ ഷൂട്ടിങിന് പോകുമ്പോള്‍ ഒരു കാര്യത്തിലും അദ്ദേഹം വാശി പിടിച്ചിട്ടില്ല. തനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്ന അദ്ദേഹവും അത് തിരിച്ച് പ്രതീക്ഷിച്ചിരുന്നു.
അദ്ദേഹം തന്റെ ഇഷ്ടങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ താനോ കുടുംബമോ തടസ്സമായി നിന്നിട്ടില്ല. അതുകൊണ്ട് കുടുംബത്തിന്റെ ഉത്തരവാദിത്വം തനിക്ക് നോക്കേണ്ടി വന്നു. അതില്‍ വിഷമം ഒന്നുമില്ല. കാരണം എല്ലാം നല്ല ഓര്മകളാണ്അദേഹം നൽകിയിട്ടുള്ളത്, ആദ്യമായി പരിചയപ്പെട്ടതുമുതലുള്ള ഫോട്ടോകള്‍ എല്ലാം കാണിച്ചുകൊണ്ടാണ് താര കല്യാൺ ഓര്‍മകള്‍ പറയുന്നത്. ‘ദൂരദര്‍ശനില്‍ വന്ന നെയിത്തുകാരനും രാജകുമാരിയും എന്ന ടെലിഫിലീമിന്റെ ഷൂട്ടിങ് സമയത്താണ് താന്‍ രാജന് ചേട്ടനെ ആദ്യമായി കണ്ടത്
പക്ഷെ അന്ന് കണ്ടപ്പോള്‍ തന്നെ ഇഷ്ടമായില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് കള്ളമായിരിക്കാം, അന്നെടുത്ത ഫോട്ടോയില്‍ എന്ത് സ്നേഹത്തോടെയാണ് എന്ന നോക്കുന്നത’ പിന്നീട് വിവാഹം ഉറപ്പിച്ചതും,താൻ കണ്ടതില്‍ വച്ച് ഏറ്റവും നല്ല അച്ഛനാണ് രാജന് ചേട്ടന്. മകള്‍ക്കൊപ്പം അദ്ദേഹം അത്രയും നല്ല ഓര്‍മകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അവള്‍ക്കും എനിക്കും രാജന് ചേട്ടന് തന്ന പിന്തുണ അത്രയും വലുതാണ് . എന്തെങ്കിലുമൊക്കെ ആകണം, അറിയപ്പെടുന്ന നടനാകണം എന്നൊക്കെ വലിയ ആഗ്രഹമായിരുന്നു അദ്ദേഹത്തിന്.,വലിയൊരു നടനാകും, വലിയ ഫ്ളക്സ് ബോര്‍ഡുകളൊക്കെ വരും എന്ന് പ്രതീക്ഷിച്ചിരുന്നു. അവസാനം വരെ ആ ആഗ്രഹം സാധിക്കാതെ പോയിതാര കല്യാൺ പറയുന്നു