Film News

സാമന്ത, ഞാൻ കണ്ടിട്ടുള്ള ഏറ്റവും ശക്തയായ സ്ത്രീകളിലൊരാൾ ദേവ് മോഹൻ പറയുന്നു!!

ദേവ് മോഹൻ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ്. തെന്നിന്ത്യൻ താരം സമന്ത നായകനായി ‘ശകുന്തളം’ എന്ന സിനിമയിൽ എത്തുകയാണ് താരം ഇപ്പോൾ. ചിത്രത്തിന്റെ ടീസറിനടക്കം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സമന്തയുമായുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് ദേവ് മോഹൻ.

ദേവ് മോഹൻ പറഞ്ഞത് സാമന്ത ഞാൻ കണ്ടിട്ടുള്ള ഏറ്റവും ശക്തയായ സ്ത്രീകളിലൊരാളാണ് എന്നാണ്. ‘ തന്റെ ജീവിതത്തിൽ പല പ്രതിസന്ധികളെയും സാമന്ത ഒറ്റയ്ക്ക് അതിജീവിച്ചിട്ടുണ്ട്. ശകുന്തളത്തിന്റെ ഷൂട്ടിങ്ങിനുശേഷമാണ് അവർക്ക് ശാരീരികപ്രശ്‌നങ്ങൾ രൂക്ഷമായത്. ഇന്ന് അവർ ആ പ്രതിസന്ധിയെയും അതിജീവിച്ചു.


മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദേവ് ഇക്കാര്യം പറഞ്ഞത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സംവിധായകൻ ഗുണശേഖർ ആണ്. മോഹൻബാബു, അദിതി ബാലൻ, മധു, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരാണ് ശാകുന്തളത്തിലെ മറ്റ് താരങ്ങൾ.തെലുങ്ക് നടൻ അല്ലു അർജുന്റെ മകൾ അല്ലു അർഹ ശാകുന്തളത്തിൽ അഭിനയിക്കുന്നുണ്ട്. പീരീഡ് ഡ്രാമയായ ശകുന്തളം തെലുങ്ക്,മലയാളം, തമിഴ്,കന്നഡ, ഹിന്ദി ഉൾപ്പടെ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും

Trending

To Top