Film News

ജയിലിലെ ശുചിമുറിയിലെ വെള്ളം കൊണ്ട് കോഫി ഉണ്ടാക്കി വന്നു;ദുരനുഭവം പങ്കുവെച്ച് നടി

കഴിഞ്ഞ ദിവസമാണ് ലഹരി മരുന്ന് കൈവശം വച്ചെന്ന കേസിൽ ഷാർജയിൽ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസാൻ പെരേര ജയിൽ മോചിതയായത്. താരത്തെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് വ്യക്തമായതോടെയാണ് 25 ദിവസത്തിന് ശേഷം മോചിതയായത്.ജയിൽ മോചിതയായതിന് പിന്നാലെ താൻ ജയിലിൽ നേരിട്ട ദുരനുഭവങ്ങൾ ക്രിസാൻ പെരേര സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

താൻ ഷാർജ ജയിലിൽ ശുചിമുറിയിലെ വെള്ളം കൊണ്ട് കോഫി ഉണ്ടാക്കിയതും അലക്ക് സോപ്പുപൊടി കൊണ്ട് മുടി കഴുകേണ്ടി വന്നു എന്നുമാണ് ക്രിസാൻ പെരേര തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 1ന് ട്രോഫിക്കുള്ളിൽ ലഹരിമരുന്നുമായി എത്തിയതിനാണ് ഷാർജാ പൊലീസ്  ക്രിസാൻ പെരേരയെ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിൽ നിന്നാണ് താരത്തെ കസ്റ്റഡിയിൽ എടുത്തത്. തന്റെ മകളെ രണ്ട് പേർ ചേർന്ന് കുരുക്കിയതാണെന്ന പരാതിയുമായി ക്രിസാന്റെ അമ്മ മുംബൈ പൊലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണമാണ് താരത്തിന്റെ ജയിൽ മോചനത്തിലേക്ക് നയിച്ചത്.

നടിയുടെ അതേ ഫ്ളാറ്റിൽ താമസിക്കുന്ന ആന്റണി പോൾ എന്നയാൾക്ക് നടിയുടെ കുടുംബവുമായി വൈരാഗ്യമുണ്ടായിരുന്നു. ഇയാൾ രാജേഷ് എന്നയാളെ നടിയുടെ അടുത്തേക്ക് അയച്ചു.ഇംഗ്ലീഷ് വെബ് സീരീസിൽ അവസരമുണ്ടെന്നും അതിന്റെ ഓഡിഷനായി ഷാർജയിൽ പോവണമെന്നും തെറ്റിധരിപ്പിച്ചു. തുടർന്ന് ഒരു ട്രോഫിയും കൊടുത്ത് ടിക്കറ്റെടുത്ത് യാത്രയാക്കി. തുടർന്ന് ആന്റണി തന്നെ ക്രിസാൻ പെരേര ലഹരി മരുന്ന് കൈവശം വച്ചിട്ടുണ്ടെന്ന് ഷാർജാ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു

Trending

To Top