Connect with us

Hi, what are you looking for?

Film News

‘ഒരു കാലത്ത് ആന മുറ്റത്തു നിന്ന തറവാടാ ഇത്’ സ്റ്റെഫി സേവ്യറിന്റെ ‘മധുര മനോഹര മോഹം’ ട്രെയ്‌ലർ പുറത്ത്!!

സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് മധുര മനോഹര മോഹം. ഷറഫുദ്ധീൻ, രജിഷാ വിജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രം കോമഡിയ്ക്ക് കൂടുതൽ പ്രധാന്യം നൽകുന്നുവെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

സൈജു കുറുപ്പ് , അൽത്താഫ് സലിം, വിജയരാഘവൻ, സുനിൽ സുഗത, ബിജു സോപാനം, ബിന്ദു പണിക്കർ, ബിജു സോപാനം, സുനിൽ സുഖദ, മീനാക്ഷി, മധു, ജയ് വിഷ്ണു എന്നിവരും പ്രശസ്ത യൂട്യൂബറായ സഞ്ജുവുമാണ് സിനിമയിലെ മറ്റ് താരങ്ങൾ.ചന്ദ്രു സെൽവ രാജയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് .അപ്പു ഭട്ടതിരിപ്പാടാണ് എഡിറ്റിംഗും ഹിഷാം അബ്ദുൾ വഹാബ് സംഗീത സംവിധാവും നിർവഹിക്കുന്നു


പത്തനംതിട്ട ജില്ലയിലെ ഒരു യാഥാസ്ഥിതിക നായർ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ. ഒരു തറവാട്ടിൽ നടക്കുന്ന ഒരു വിവാഹവും ആ വിവാഹത്തിനു പിന്നിലെ ചില നാടകീയ മുഹൂർത്തങ്ങളുമൊക്കെയാണ് നർമ്മത്തിലൂടെ അവതരിപ്പിക്കുന്നത്. ബിത്രീഎം ക്രിയേഷൻസിന്റെ പുതിയ ചിത്രമാണ് മധുര മനോഹര മോഹം ജയൻ ക്രയോണാണ് ചിത്രത്തിന്റെ കലാസംവിധാനം. മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ സനൂജ് ഖാൻ.

 

You May Also Like