Film News

എഴുപത്തിയൊന്‍പതിലും അമിതാഭിന്റെ സ്റ്റൈലിഷ് ലുക്ക്

എഴുപത്തിയൊന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന അമിതാഭ് ബച്ചന്റെ സ്‌റ്റൈലിഷ് ഫോട്ടോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 80ലേക്ക് നടക്കുന്നുവെന്ന ക്യാപ്ഷനോടെ ഗ്രേ ജാക്കറ്റും കറുത്ത സ്വെറ്റ് പാന്റ്‌സും ഫ്‌ളൂറസന്റ് നിറത്തിലുള്ള ഷൂസും അണിഞ്ഞ് നടന്നു പോകുന്ന രീതിയിലുള്ള ഫോട്ടോയാണ് അത്. എന്നാല്‍ തൊട്ടു പിറകേ മകള്‍ ശ്വേതാ ബച്ചന്‍ കമന്റുമായി എത്തി. 80 അല്ല 79 എന്ന്.

ബച്ചന് തന്റെ പ്രായം കണക്കുകൂട്ടിയത് ഒരു വര്‍ഷം കൂടിപോയി എന്നാണ് ശ്വേത ഉദ്ദേശിച്ചത്.ചിത്രത്തിന് താഴെ നിരവധി പ്രമുഖരാണ് കമന്റുകളുമായി എത്തിയത്.ബ്രഹ്‌മാസ്ത്ര, ജുണ്ഡ്, മേയ്‌ഡേ, ഗുഡ്‌ബൈ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് അഭിതാഭ് ബച്ചന്റേതായി പുറത്ത് വരാനുള്ളത്. ഇതു കൂടാതെ ഹോളിവുഡ് ചിത്രമായ ദ് ഇന്റേണിന്റെ ഹിന്ദി പതിപ്പിലും ബച്ചന്‍ അഭിനയിക്കുന്നുണ്ട്. പ്രഭാസും ദീപികാ പദുക്കോണും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന മറ്റൊരു ചിത്രവും ബച്ചന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

 

 

 

 

 

Trending

To Top