Film News

ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് വിഷ്ണു ഉണ്ണികൃഷ്ണനെ പരിചയപ്പെട്ടതിനെ കുറിച്ച് ബിബിന്‍ ജോര്‍ജ്

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളും തിരക്കഥാകൃത്തുക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെടിക്കെട്ട്’. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജയും ചിത്രീകരണവും കൊച്ചിയില്‍ ആരംഭിച്ചു. ഇപ്പോഴിതാ ബിബിന്‍ ജോര്‍ജ് താന്‍ വിഷ്ണു ഉണ്ണികൃഷ്ണനെ പരിചയപ്പെട്ടതെങ്ങനെയെന്ന് പറയുന്ന സോഷ്യല്‍ മീഡിയ പോസ്റ്റാണ് വൈറലാകുന്നത്.

‘അന്ന് ഞാന്‍ 6 ആം ക്ലാസ്സില്‍ പഠിക്കുന്ന സമയം… ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന എന്റെ അടുത്ത് കൂട്ടുക്കാരന്‍ ശ്രീനാഥ് ഒരാളെ പരിചയപ്പെടുത്തി..’ എടാ ഇതാണ് ഞാന്‍ പറഞ്ഞ വിഷ്ണു ഉണ്ണി കൃഷ്ണന്‍’ ഞാന്‍ അവനു കൈ കൊടുത്ത് ക്രിക്കറ്റ് കളിക്കാന്‍ ക്ഷണിച്ചു അന്ന് ഞാനും അവനും ചേര്‍ന്ന് ഓടി കുറച്ചു റണ്ണുകള്‍ എടുത്ത്…??????
ആ ഓട്ടം ഓടിയോടി ഒരു സിനിമയുടെ സംവിധാനത്തിന്റ പടിവാതിലില്‍ വന്നു നില്‍ക്കുന്നു… ഇന്ന് വരെയുള്ള എല്ലാ സംവിധായകരുടെയും മുന്നില്‍ തല കുനിച്ചു
പ്രണമിച്ചു കൊണ്ട് നിങ്ങളെ മാത്രം വിശ്വസിച്ചു…
കുറെ അമ്മമാരുടെ ആശിര്‍വാദത്തോടെ
ഞങ്ങള്‍ വെടിക്കെട്ടിനു
തിരി കൊളുത്തുന്നു.. ബിബിന്‍ പറയുന്നു.

ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയങ്ങളായി മാറിയ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ ആണ് അഭിനയിക്കുന്നത്. പുതുമുഖങ്ങളായ ഐശ്യര്യ അനില്‍കുമാര്‍, ശ്രദ്ധ ജോസഫ് എന്നിവരാണ് നായികമാര്‍.

Trending

To Top