Film News

സൈജു കുറുപ്പ് വീണ്ടും നായകനാകുന്നു; നായികയായി ദര്‍ശന

നവാഗതനായ സിന്റോ സണ്ണി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പും ദര്‍ശനും പ്രധാന വേഷത്തിലെത്തുന്നു. ഒരിടവേളയ്ക്ക് ശേഷം സൈജു കുറുപ്പ് വീണ്ടും നായകനാകുന്നു എന്ന പ്രതേകത കൂടി ഈ ചിതത്തിനുണ്ട്. സോളമന്റെ തേനീച്ചകള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ദര്‍ശനയാണ് ചിത്രത്തിലെ നായിക.

തോമസ് തിരുവല്ലാ ഫലംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ ടൈറ്റില്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുളള ചിത്രത്തില്‍ ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച ഔസേപ്പച്ചന്‍-എംജി ശ്രീകുമാര്‍- സുജാത ടീമിന്റെ കോംമ്ബിനേഷന്‍ വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഷമ്മി തിലകന്‍, ജഗദീഷ് , ജോണി ആന്റണി, കോട്ടയം നസീര്‍, ജോളി ചിറയത്ത്, ശരണ്‍ രാജ്, തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മടക്കര, സംവിധായകനും ഛായാഗ്രഹനുമായ ജിബു ജേക്കബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ശ്രീജിത്ത് നായരാണ് ഛായാഗ്രഹകന്‍, ഹഡിറ്റിംഗ് രതിന്‍, രാധാ കൃഷ്ണന്‍ , കലാസംവിധാനം വിനോദ് പട്ടണക്കാടന്‍, മേക്കപ്പ് മനോജ് & കിരണ്‍ കോസ്റ്റിയും ഡിസൈനര്‍ സുജിത് മട്ടന്നൂര്‍, നിശ്ചല ഛായാഗ്രഹണം അനീഷ് സുഗതന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബോബി സത്യശീലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, പിആര്‍ഒ വാഴൂര്‍ ജോസ്.

Trending

To Top