Connect with us

Hi, what are you looking for?

Film News

സൈജു കുറുപ്പിന്റെ ‘പൊറാട്ട് നാടകം’ എന്ന സിനിമക്ക്  കോടതി വിലക്കേർപ്പെടുത്തി 

സൈജു കുറുപ്പ് നായകനാക്കി നൗഷാദ് സഫ്രോൺ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പൊറാട്ട് നാടകം, ഇപ്പോൾ ചിത്രത്തിന്റെ റിലീസിനെ കോടതി വിലക്കേർപ്പെടുത്തിയിരിക്കുകാണ്, പകർപ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമയുടെ സെൻസറിങ്ങിനും തുടർന്നുള്ള റീലിസിനും എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെക്ഷൻ ജഡ്ജ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്, ഇങ്ങനൊരു നടപടി എടുത്തിരിക്കുന്നത് സംവിധായകനും, എഴുത്തുകാരനുമായ വിവിയൻ രാധാകൃഷ്ണന്റെയും, നിർമാതാവ് അഖിൽ ദേവിന്റെയും പരാതിയിലാണ്

ഇവരുടെയാണ് യഥാർത്ഥ തിരക്കഥ എന്നാണ് പരാതിയിൽ പറയുന്നത്, ശുഭം എന്ന പേരിട്ടിരുന്ന സിനിമയുടെ തിരകഥ മുൻപേ തന്നെ വിവിയൻ രാധാകൃഷ്ണൻ, അഖിൽ ദേവിനെ കൈമാറിയിരുന്നു, തുടർന്ന് ഇതിൽ നായക വേഷം ചെയ്യാൻ സൈജു കുറിപ്പിനെ അവർ സമീപിച്ചരുന്നു, കൂടാതെ ഈ കഥ സൈജുവിനെ വായിക്കാൻ പകർപ്പ് അയച്ചു കൊടുക്കുകയും ചെയ്യ്തിരുന്നു എന്ന് പറയുന്നു, എന്നാൽ ഇതേ തിരകഥ സുനീഷ് വാരാനാടിന്റെ തിരകഥ എന്ന് പറഞ്ഞുകൊണ്ട് പൊറാട്ട് നാടകം എന്നസിനിമയാക്കി റിലീസ് ചെയ്യാൻ ഒരുങ്ങി എന്നാണ് രാധാകൃഷ്ണനും, അഖിലും പരാതിയിൽ പറയുന്നത്

ഇപ്പോൾ ഈ ചിത്രം നൗഷാദ് സഫ്രോൺ സംവിധാനം ചെയ്യ്തു സൈജു കുറുപ്പ് നായകനാകുകയായിരുന്നു ,ഈ ചിത്രം വിജയൻ പള്ളിക്കരയും, ഗായത്രി വിജയനുമാണ് നിർമ്മിക്കുന്നത്, ചിത്രീകരണം പൂർത്തിയായതിനു ശേഷമാണ് രാധകൃഷ്ണനും, അഖിലും ഈ വിവരം അറിയുന്നത്, അതുകൊണ്ടാണ് ഇപ്പോൾ ഈ പരാതി കോടതിയിൽ സമർപ്പിച്ചത്,

 

You May Also Like