Connect with us

Hi, what are you looking for?

Film News

‘ശ്വാസമേ’… അനു സിതാരയുടെ സന്തോഷത്തിലെ പ്രണയഗാനം പുറത്തിറങ്ങി

അമിത് ചക്കാലക്കലും അനു സിതാരയും പ്രധാന വേഷത്തിലെത്തുന്ന ‘സന്തോഷം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ശ്വാസമേ’ എന്നു തുടങ്ങുന്ന പ്രണയഗാനമാണ് പുറത്തിറങ്ങിയത്. കെ.എസ്. ഹരിശങ്കറും നിത്യ മാമ്മനും ചേര്‍ന്നു ഗാനം ആലപിച്ചിരിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ്.ജയഹരി ഈണമൊരുക്കി.

അജിത് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലാഭാവന്‍ ഷാജോണിന്റെ കഥാപാത്രത്തിന്റെ മകളായിട്ടാണ് അനു സിത്താര അഭിനയിക്കുന്നത്. അര്‍ജുന്‍ സത്യനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

ഇഷ പട്ടാലി, അജിത് തോമസ് എന്നിവര്‍ ചേര്‍ന്നാണ് ‘സന്തോഷം’ നിര്‍മിക്കുന്നത്. മീസ്- എന്‍- സീന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മാണം. ലൈന്‍ പ്രൊഡ്യൂസര്‍ ജോമറ്റ് മണി യെസ്റ്റ, ഇക്ബാല്‍ പാനായിക്കുളമാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

കാര്‍ത്തിക് എയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിനായ് ശശികുമാര്‍ ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നു. ‘സന്തോഷം’ എന്ന ചിത്രത്തിന്റെ സംഗീതം എസ് ജയഹരിയാണ്. കല- രാജീവ് കോവിലകം, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ന്‍, കോസ്റ്റ്യൂം അസാനിയ നസ്രിന്‍. പിആര്‍ഒ എ എസ് ദിനേശ്.

You May Also Like