Film News

ശകുന്തളയുടെ ദുഷ്യന്തനിതാ…!!

ദേവ് മോഹനും സാമന്തയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ് ‘ശാകുന്തളം’.
കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കി ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പ്രണയ ചിത്രമാണ് ശാകുന്തളം. ശകുന്തള-ദുഷ്യന്തന്‍ പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ സാമന്തയാണ് ‘ശകുന്തള’യാകുന്നത്. ‘ദുഷ്യന്തനാ’കുന്നത് മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്.

ഫെബ്രുവരി 17നാണ് ശാകുന്തളം റിലീസ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ചിത്രത്തിലെ ‘ദുഷ്യന്ത’ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ദേവ് മോഹനാണ് ദുഷ്യന്തന്റെ പോസ്റ്റര്‍ പങ്കുവെച്ചത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെയുള്ള ഭാഷകളിലായിട്ടായിരിക്കും ചിത്രം തിയ്യേറ്ററിലെത്തുക. ‘ശകുന്തള’യുടെ വീക്ഷണകോണിലാണ് ചിത്രത്തിന്റെ കഥ. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ നേടിയ നീതു ലുല്ലയാണ് ‘ശകുന്തള’യായി സാമന്തയെ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ അദിതി ബാലന്‍ അനസൂയായും മോഹന്‍ ബാബു ദുര്‍വാസാവ് മഹര്‍ഷിയായും എത്തുന്നു. കൂടാതെ സച്ചിന്‍ ഖേദേക്കര്‍ കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരടങ്ങുന്ന വലിയ താരനിരയും ചിത്രത്തിലുണ്ട്. ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Trending

To Top