Connect with us

Hi, what are you looking for?

Film News

തമിഴ്‌നാട്ടില്‍ കേറി കൊള്ളുത്താനുള്ള എല്ലാം ഇതിലുണ്ട്.. പൊങ്കല്‍ വിജയ് തന്നെ തൂക്കും’

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം വാരിസ് ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആക്ഷനും പാട്ടുകളും തട്ടുപൊളിപ്പന്‍ സംഭാഷണങ്ങളും ചേര്‍ന്ന് വിജയ് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക സിനിമയിലുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘തമിഴ്‌നാട്ടില്‍ കേറി കൊള്ളുത്താനുള്ള എല്ലാം ഇതിലുണ്ട്.. പൊങ്കല്‍ വിജയ് തന്നെ തൂക്കുമെന്ന് അര്‍ജുന്‍ സി മേനോന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ട്രൈലെര്‍ കണ്ട് അമിത പ്രതീക്ഷ ഇല്ലാതെ ആണ് കണ്ടത് പക്ഷെ ഒരു പാട് ഇഷ്ടപ്പെട്ടു..mersal ലിന് ശേഷം വിജയുടെ ഇഷ്ടപെട്ട പടം ??
പിന്നെ Vamshi യുടെ ഡയറക്ഷന്‍ ഫാമിലി പടം ആവുമ്പോള്‍ ഓവര്‍ പാസം കേറ്റി കുളമാക്കും എന്ന് കരുതി പക്ഷെ അങ്ങേര് ഡീസന്റ് ആയി എടുത്തു വച്ചിട്ടുണ്ട്
പിന്നെ വിജയ് യോഗി ബാബു കോമ്പോ comedy ഒക്കെ കിടു ആയിരുന്നു. വിജയ് perfo
ഒരു ഫാമിലി പടത്തിന് വേണ്ട എല്ലാം ഇതില്‍ ഉണ്ട്
പിന്നെ എടുത്തു പറയേണ്ടത് Thaman മ്യൂസിക് പക്കാ ഫാന്‍ ബോയ് സംഭവം ??
അമിത പ്രതീക്ഷ ഇല്ലാതെ നിങ്ങള്‍ക്ക് ടിക്കറ്റ് എടുക്കാം..നിരാശ പെടുത്തില്ല
തമിഴ് നാട്ടില്‍ കേറി കൊള്ളുത്താനുള്ള എല്ലാം ഇതിലുണ്ട്..
പൊങ്കല്‍ വിജയ് തന്നെ തൂകും
ഫാമിലി പടം തമിഴ് നാട്ടില്‍ ഏറ്റവും കൂടുതല്‍ work ഔട്ട് ആവുന്ന സംഭവം കൂടെ പോസിറ്റീവ് റിപ്പോര്‍ട്ടുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പ്രഭു, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, ജയ സുധ,സംഗീത, സംയുക്ത, ഷാം ബാബു, യോഗി, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വിജയ് ആപ്പ് ഡിസൈനറായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. ദി ബോസ് റിട്ടേണ്‍സ് എന്ന ടാഗലൈനോടെയാണ് വാരിസിന്റെ പോസ്റ്റര്‍ എല്ലാം പുറത്ത് വന്നത്.

ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വാരിസ് നിര്‍മിച്ചത്. എസ് തമന്‍ സംഗീത സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയ് ഒരു ഗാനം ആലപിച്ചിട്ടുണ്ട്. വാരിസിന്റെ ഓഡിയോ റൈറ്റ്‌സ് റെക്കോര്‍ഡ് തുകയ്ക്ക് ടി സീരീസ് സ്വന്തമാക്കിയിരുന്നു. വംശി പൈഡിപ്പള്ളി തെലുങ്കിലും തമിഴിലും ഒരേ സമയം ഒരുക്കുന്ന ചിത്രാണ് വാരിസ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് കാര്‍ത്തിക് പളനിയും ചിത്രസംയോജനം നിര്‍വഹിക്കുന്നത് പ്രവീണ്‍ കെ എല്ലും ആണ്.

You May Also Like