Film News

വിക്രത്തിൽ ആദ്യം അവസരം ലഭിച്ചത് അസിസ്റ്റന്റ് ഡയറക്ടറാകാൻ ഗായത്രി ശങ്കർ !!

നാളുകള്‍ക്ക് ശേഷം ഉലകനായകന്‍ കമല്‍ഹാസന്‍ നായകനായി എത്തിയ സിനിമയായിരുന്നു വിക്രം. ലോകേഷ് കനകരാജ് ഒരുക്കിയ സിനിമ വലിയ ഹിറ്റായി മാറിയിരുന്നു. ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് സിനിമ മുന്നേറുകയും ഉണ്ടയി. കമല്‍ഹാസനെ നായകനാക്കി ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായാണ് വിക്രം ഒരുക്കിയിരുന്നത്. അത് തന്നെയായിരുന്നു ഈ സിനിമയുെട പ്രധാന ആകര്‍ഷണം. ഇപ്പോൾ ഈ സിനിമയിൽ ഫഹദിന്റെ കോംബോവായി അഭിനയിച്ച ഗായത്രി ശങ്കറിന്റെ തുറന്ന് പറച്ചിലാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്.

ലോകേഷിനെ എനിക്ക് അറിയാമായിരുന്നു. ഒരിക്കൽ ലോകേഷിന് ഞാൻ മെസ്സേജ് അയച്ചപ്പോൾ ഞാൻ എന്റെ ഷോർട് ഫിലിമിന്റെ ലിങ്ക് അയച്ചിട്ട് ഇത് കണ്ടിട്ട് ഫീഡ്ബാക്ക് ഒന്ന് തരാവോ എന്ന് ചോദിച്ചു. ലോകേഷ് കണ്ടിട്ട് ഇഷ്ടപ്പെടുകയും എന്റെ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വിളിക്കുകയും ഉണ്ടായി. ഞാൻ പറഞ്ഞത് ഡയറക്ടർ ആയിട്ട് വരാൻ കുറച്ച് നാൾ കഴിഞ്ഞ് ആകാമെന്നാണ് ഞാൻ കരുതിയിരുന്നത്, ആക്ടർ ആയിട്ട് വിളിച്ചിരുന്നേൽ ഞാൻ ഹാപ്പി ആയേനെ എന്ന്. പിന്നീട് സ്ക്രിപ്റ്റ് എല്ലാം ഡെവലപ്പ് ആയി അതിലൊരു വേഷം വന്നപ്പോൾ എന്നെ വിളിക്കുകയായിരുന്നു.

Trending

To Top