Connect with us

Hi, what are you looking for?

Film News

പത്താനിൽ ഷാരൂഖാന്റെ പ്രതിഫലം എത്രയാണെന്നോ?

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ തിരിച്ചെത്തിയ സിനിമയാണ് പത്താൻ. തുടരെ ഉള്ള പരാജയങ്ങളിൽ നിന്നും ബോളിവുഡ് സിനിയ്ക്ക് കരകയറാനുള്ള പ്രതീക്ഷകൂടിയായിരുന്നു ഷാരൂഖ് ഖാന്റെ പത്താൻ. എന്നാൽ തിരച്ചു വരവ് അതി ഗംഭാരമായിരുന്നു എന്ന തന്നെ പറയാം. ബോളിവുഡിനെ പഴയപ്രതാപത്തിലേക്ക് എത്തിക്കാൻ ഷാരൂഖ് ചിത്രത്തിന് സാധിച്ചിരിക്കുകയാണ്.

 

അതിന്റെ ഏററവും വലിയ തെളിവാണ് ഓരോ ദിവസത്തെയും ബോക്‌സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 12 ദിവസത്തിൽ പഠാൻ നേടിയ കളക്ഷൻ വിവരങ്ങളാണ് പുറത്തുവന്നിരിക്കുകയാണ്. പത്താന്റെ ഇതുവരെയുള്ള കണക്ക് പ്രകാരം ലോകമെമ്പാടുമായി 832 കോടിയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. ഈ ആഴ്ച അവസാനിക്കുന്നതോടെ പത്താൻ 1000കോടി തൊടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.


ബിഗ് ബജറ്റിലാണ് യാഷ് രാജ് ഫിലീംസ് പത്താൻ ഒരുക്കിയിരിക്കുന്നത്. അതേ സമയം തന്നെയാണ് പത്താാനിൽ ഷാരൂഖ് വാങ്ങിയ പ്രതിഫലം എത്രയെന്ന വാർത്തകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്.ബോളിവുഡ് വൃത്തങ്ങളുടെ കണക്ക് പ്രകാരം 250 കോടിയോളം രൂപയാണ് പത്താൻ എന്ന ചിത്രത്തിന്റെ ചെലവ് . ഇതിൽ ഷാരൂഖ് 35-40 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത് എന്ന് ട്രേഡ് അനലിസ്റ്റുകളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ ഡോട്ട് ഇൻ പറയുന്നത്.

 

You May Also Like