Connect with us

Hi, what are you looking for?

Film News

‘അവർ കുരച്ചു കൊണ്ടേയിരിക്കും, പക്ഷെ കടിക്കില്ല’: ‘പത്താൻ’ വിവാദത്തിൽ പ്രകാശ് രാജ് പറയുന്നു!

ഷാരൂഖ് ഖാൻ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ സിനിമയാണ് പത്താൻ. വിവാദങ്ങൾക്കിടയിലും ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് സിനിമ.ഈ അവസരത്തിൽ പത്താനെതിരെ വന്ന ബഹിഷ്‌കരണാഹ്വാനങ്ങളെ കുറിച്ച് നടൻ പ്രകാശ് രാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ഷാരൂഖ് ഖാന്റെ പത്താൻ ചിത്രത്തെ വിമർശിക്കുന്നവർ കുരയ്ക്കുകയെ ഉള്ളൂവെന്നും കടിക്കില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. മാതൃഭൂമിയുടെ ‘ക’ ഫെസ്റ്റിൽ പങ്കെടുത്തപ്പോഴായിരുന്നു പകാശ് രാജിന്റെ പ്രതികരണം. ”അവർക്ക് പത്താൻ ബിഹിഷ്‌കരിക്കണമായിരുന്നു. 700 കോടി കളക്ഷൻ നേടിയ ചിത്രമാണ് പത്താൻ. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവർക്ക് 30 കോടിയ്ക്ക് പോലും മോഡിയുടെ ചിത്രം പ്രദർശിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അവർ കുരയ്ക്കുക മാത്രമേയുള്ളൂ, കടിക്കില്ല”, പ്രകാശ് രാജ് പറഞ്ഞു

അതേ സമയം 12 ദിവസത്തിൽ പത്താൻ നേടിയ കളക്ഷൻ വിവരങ്ങളാണ് പുറത്തുവന്നിട്ടുണ്ട്. പത്താൻ ലോകമെമ്പാടുമായി 832 കോടിയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. ഈ ആഴ്ച അവസാനിക്കുന്നതോടെ സിനിമ 1000കോടി തൊടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത സിനിമയിൽ ദീപിക പദുക്കോണാണ് നായികയായി എത്തിയത്.ജനുവരി 26നാണ് സിനിമ റിലീസ് ചെയ്തത്

 

You May Also Like