Film News

ഓണത്തിന് അല്‍പ്പം മോഡേണ്‍ ടച്ച്..! ശ്രദ്ധ നേടി നിമിഷയുടെ ഫോട്ടോഷൂട്ട്..!

ഓണാഘോഷത്തിനായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു. ഒപ്പം സോഷ്യല്‍ മീഡിയയില്‍ പ്രിയ താരങ്ങളുടെ ഓണം ഔട്ട് ഫിറ്റിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പതിവില്‍ നിന്ന് വ്യത്യസ്തമായൊരു ഓണം ഔട്ട്ഫിറ്റില്‍ എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ് താരം ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്. വെള്ള നിറത്തിലുള്ള ലെഹങ്ക മോഡല്‍ ഡ്രെസ്സാണ് താരം ഓണം ഫോട്ടോഷൂട്ടിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്.

കൈയ്യില്‍ പൂക്കൂടയുമായി ഒരു ദേവതയെ പോലെ നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഇത്തവണത്തെ ഓണം ഔട്ട്ഫിറ്റിന് അല്‍പ്പം മോഡേണ്‍ ടേക്ക് ആകാം എന്നാണ് ഫോട്ടോ പങ്കുവെച്ച് താരം കുറിയ്ക്കുന്നത്. പാസ്റ്റല്‍സ്ആന്‍ഡ്‌മോറില്‍ നിന്നാണ് താരത്തിന്റെ വസ്ത്രം, വസ്ത്രത്തിന് ഇണങ്ങിയ ആഭരണങ്ങളും നിമിഷ ധരിച്ചിട്ടുണ്ട്. സ്വാതി ഫോട്ടോഗ്രാഫിയാണ് നിമിഷയുടെ ഈ മനോഹരമായ ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. ഡംബ് ക്യാം ആണ് ഫോട്ടോകള്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.

ഫോട്ടോകളില്‍ സുന്ദരിയായ കാണപ്പെടുന്ന നിമിഷയ്ക്ക് വേണ്ടി മേക്കപ്പും ഹെയറും ചെയ്തിരിക്കുന്നത്, ജൂലിയറ്റ് മേരിയാണ്. ഈ ഫോട്ടോഷൂട്ട് നടക്കാന്‍ കാരണമായ നിതാന്ദ് എന്ന വ്യക്തിയ്ക്കുള്ള പ്രത്യേക നന്ദിയും നിമിഷ അറിയിക്കുന്നുണ്ട്. ബിഗ് ബോസ് സീസണ്‍ ഫോര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ ഏറ്റവും അടുത്തറിഞ്ഞ വ്യക്തിത്വമാണ് നിമിഷയുടേത്. ഷോയിലെ മികച്ച മത്സാര്‍ത്ഥികളില്‍ ഒരാളായിരുന്നു നിമിഷ, സോഷ്യല്‍ മീഡിയയില്‍ സജീവമായ നിമിഷയുടെ ഓരോ പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇതിന് മുന്‍പും ശ്രദ്ധ നേടിയിട്ടുണ്ട്.

Trending

To Top