Connect with us

Hi, what are you looking for?

Film News

പൃഥ്വി പലപ്പോഴും തെറ്റിച്ചാണ് അത് ചെയ്തത്, എന്നാൽ അത് ആരും ശ്രദ്ധിച്ചില്ല

നിരവധി ആരാധകരുള്ള താരകുടുംബമാണ് നടൻ സുകുമാരന്റേത്. താരത്തിന്റെ രണ്ടു മക്കളും സിനിമയിൽ സജീവമാണ്. മൂത്ത മകൻ ഇന്ദ്രജിത്ത് അഭിനയവും ഗാനാലാപനവും ഒക്കെയായി മുന്നോട്ട് പോകുമ്പോൾ പൃഥ്വിരാജ് സിനിമയിലെ എല്ലാ മേഖലയിലും കൈ വെക്കാൻ മറന്നില്ല. ഇന്ന് മലയാള സിനിമയിലെ നടനും സംവിധായകനും നിർമ്മാതാവും ഡിസ്‌ട്രിബ്യുട്ടറും ഗായകനും ഒക്കെയാണ് പൃഥ്വിരാജ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ ആദ്യമായി ഇരുന്നൂറു കോടി ക്ലബ്ബിൽ കയറുന്ന മലയാള സിനിമ ആയിരുന്നു. ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പണിപ്പുരയിൽ ആണ് പൃഥ്വിരാജ് ഇപ്പോൾ.

എന്നാൽ കഴിവ് ഉണ്ടായിട്ടും പൃഥ്വിരാജിനെ പോലെ ഇന്ദ്രജിത്ത് പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നില്ല എന്നതാണ് സത്യം. അതിന്റെ കാരണവും ഇന്ദ്രജിത്ത് തന്നെ തുറന്നു പറയുകയാണ് ഇപ്പോൾ. ഇന്ദ്രജിത്തിന്റെ വാക്കുകൾ ഇങ്ങനെ, എനിക്ക് ഉള്ളതിനേക്കാൾ ഒരു പ്രത്യേകത പൃഥ്വിക്ക് ഉണ്ട്. അപാര കോൺഫിഡൻസ് ആണ് പൃഥ്വിക്ക്. എന്ത് കാര്യവും അവൻ ചെയ്യുന്നത് അതിന്റെ എക്സ്ട്രീം ലെവൽ കോൺഫിഡൻസിൽ ആണ്. അത് തന്നെയാണ് അവന്റെ വിജയവും. ഒരിക്കൽ സ്കൂളിലെ പരുപാടിയിൽ ഞാനും പൃഥ്വിയും ലളിതഗാന മത്സരത്തിൽ പങ്കെടുത്തിരുന്നു.

ഞങ്ങൾ രണ്ടു പേരും ഒരേ പാട്ട് ആണ് പാടിയത്. ഞാൻ സീനിയേഴ്സ് സൈഡിൽ നിന്നും അവൻ ജൂനിയർസ് വിഭാഗത്തിൽ നിന്നുമാണ് മത്സരത്തിൽ പങ്കെടുത്തത്. ഞാൻ ഗാനം വളരെ കൃത്യമായി സൂക്ഷ്മമായി നിരീക്ഷിച്ച് പാടി. ഒരു തെറ്റും വരുത്താതെ തന്നെ. എന്നാൽ പൃഥ്വി ആകട്ടെ പലയിടത്തും പാടിക്കൊണ്ടിരിക്കുംമ്പോൾ തെറ്റിച്ചു. അത് ജഡ്ജസിനും മനസ്സിലായി. എന്നാൽ അവൻ വളരെ കോൺഫിഡൻസോടെയാണ് ആ ഗാനം മുഴുവൻ പാടി തീർത്തത്. അവന്റെ കോൺഫിഡൻസ് കണ്ട ജഡ്ജസ് പാട്ട് കേട്ട് കൊണ്ടിരിക്കുകയാണ് അവനു ഫസ്റ്റ് പ്രൈസ് കൊടുക്കുകയും ചെയ്തു. അതാണ് സംഭവം. എപ്പോഴും അവന്റെ കോൺഫിഡൻസ് ആണ് വിജയിക്കുന്നത് എന്നുമാണ് ഇന്ദ്രജിത്ത് പറയുന്നത്.

You May Also Like